ഡോ. പി മുരുകദാസ് എഴുതിയ “കുറ്റിപ്പുഴ കൃഷ്‌ണപിള്ള: മലയാള നിരൂപണത്തിലെ വിചാര വിപ്ലവം’ കവി ഏഴാച്ചേരി രാമചന്ദ്രൻ എ ജി ഒലീനയ്‌ക്ക് നൽകി പ്രകാശിപ്പിച്ചു. എം ജി ശശിഭൂഷൺ അധ്യക്ഷനായി. 

കേന്ദ്ര സാഹിത്യ അക്കാദമി ഉപദേശക സമിതി അംഗം സാബു കോട്ടുക്കൽ, രാധാകൃഷ്‌ണൻ ചെറുവല്ലി, കിളിമാനൂർ ചന്ദ്രൻ, പി മുരുകദാസ്, ബി സജീവ് എന്നിവർ സംസാരിച്ചു. കുറ്റിപ്പുഴയുടെ 16 ഗ്രന്ഥങ്ങളെയും സമഗ്രമായി വിലയിരുത്തുന്ന മലയാളത്തിലെ ആദ്യ പുസ്‌തകമാണിത്. 

ചിന്ത പബ്ലിക്കേഷൻസാണ് പ്രസാധകർ. സംസ്ഥാന സാക്ഷരതാ മിഷൻ സ്റ്റാഫ് യൂണിയൻ ജനറൽ സെക്രട്ടറിയാണ് മുരുകദാസ്.


error: Content is protected !!