കേരളത്തിന്റെ ഏറ്റവും അഭിമാനമായ ചരിത്രമാണ് ശ്രീനാരായണഗുരുവിന്റെ പ്രവർത്തനങ്ങളും ദർശനങ്ങളുമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. 

ചെമ്പഴന്തി ഗുരുകുലത്തിൽ ശ്രീനാരായണ ഗുരുകുല കൺവൻഷൻ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കടകംപള്ളി സുരേന്ദ്രൻ എംഎൽഎ അധ്യക്ഷനായി. ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ധര്‍മ്മസംഘം ട്രസ്റ്റ് ട്രഷറര്‍ സ്വാമി ശാരദാനന്ദ, കൗണ്‍സിലര്‍ ചെമ്പഴന്തി ഉദയന്‍, ഡോ. പല്‍പ്പു സ്‌മാരക എസ്എന്‍ഡിപി യൂണിയന്‍ പ്രസിഡന്റ്‌ ഉപേന്ദ്രന്‍, ഗുരുധര്‍മ്മപ്രചാരണ സഭാ ജില്ലാ പ്രസിഡന്റ്‌ കെ സുശീല എന്നിവർ സംസാരിച്ചു. 

അക്ഷരജാലകം സാഹിത്യപംക്തിയില്‍ 25 കൊല്ലം പിന്നിട്ട എം കെ ഹരികുമാറിനെ ആദരിച്ചു.


error: Content is protected !!