
SFI കടയ്ക്കൽ ഏരിയ കമ്മിറ്റി ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു.മെയ് 22,23, 24 തീയതികളിലായി പത്തനാപുരത്ത് വെച്ച് SFI കൊല്ലം ജില്ലാ സമ്മേളനം നടക്കുകയാണ്.

ഇതിന്റെ ഭാഗമായി SFI കടയ്ക്കൽ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 13/05/2023 ൽ ചിങ്ങേലി സ്കൂൾ ഗ്രൗണ്ടിൽ വെച്ച് ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു.

ടൂർണമെന്റ് കടയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ് എം മനോജ് കുമാർ ഉദ്ഘാടനം ചെയ്തു.SFI ഏരിയ സെക്രട്ടറി കാർത്തിക് ആനന്ദ്,പ്രസിഡന്റ് സഫർ എന്നിവർ പങ്കെടുത്തു.ചാമ്പ്യൻമ്മാരായ ക്രിക്ക് ഐടി, ടെന്റുസ് മടത്തറ എന്നിവർക്ക് ക്യാഷ് അവാർഡും, ട്രോഫിയും നൽകി.

ഒന്നാം സമ്മാനം 5001 രൂപയും, രണ്ടാം സമ്മാനമായി 3001 രൂപയും ട്രോഫിയും നൽകി.


