
പാലോട് ജവഹർലാൽ നെഹ്റു ട്രോപിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ ധനസഹായത്തോടെ ഹൈസ്കൂൾ വിദ്യാർഥികൾക്കായി മെയ് 22 മുതൽ 26 വരെ ശാസ്ത്ര സമീക്ഷാ പ്രോഗ്രാം സംഘടിപ്പിക്കും. വിവിധ സസ്യശാസ്ത്ര മേഖലകളിലുളള പഠന ഗവേഷണ സാധ്യതകൾ വിദ്യാർഥികൾക്ക് മനസിലാക്കി നൽകാനും ബന്ധപ്പെട്ട ശാസ്ത്രഞ്ജരുമായി സംവദിക്കാനും അത്യപൂർവമായ നിരവധി സസ്യങ്ങളുടെ ശേഖരം സന്ദർശിക്കാനും അവസരമുണ്ടാകും. രജിസ്ട്രേഷന് മെയ് 20 നു മുമ്പ് 9633097736 ൽ ബന്ധപ്പെടണം.


