
പ്രവാസികൾക്ക് റവന്യൂ സർവെ വകുപ്പുകളിലെ വിവിധ സേവനങ്ങളുമായി ബന്ധപ്പെട്ട അപേക്ഷകളുടെ നിലവിലെ സ്ഥിതി യഥാസമയം അറിയുന്നതിന് റവന്യൂ വകുപ്പ് തയ്യാറാക്കിയ പ്രവാസി മിത്രം ഓൺലൈൻ പോർട്ടലിന്റെയും പ്രവാസി സെല്ലിന്റെയും ഉദ്ഘാടനം മെയ് 17 ന്. വൈകുന്നേരം 4.30 ന് നിയമസഭാ മന്ദിരത്തിലെ ആർ ശങ്കരനാരായണൻ തമ്പി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും.


