
നിലമേൽ നാദം ആർട്സ് ആൻഡ് സ്‌പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നിലമേൽ ഈന്തലിൽ മംഗലത്ത് പുത്തൻ വീട്ടിൽ സൈനബ ബീവിയുടെ സ്മരണാർത്ഥം ഫോൾഡിങ് ബെഡ്, എയർ ബെഡ് എന്നിവ നിലമേൽ ഗവണ്മെന്റ് ഹോസ്പിറ്റലിനു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ലതികാ വിദ്യാധരൻ കൈമാറി. മെഡിക്കൽ ഓഫീസറും, ജീവനക്കാരും ചേർന്ന് ഏറ്റുവാങ്ങി. നാദം സെക്രട്ടറി രഞ്ജിത്ത്. ആർ.എസ് ഭരണ സമിതി അംഗം ജീനു. എസ്, ഹുസൈൻ. എസ് എന്നിവർ പങ്കെടുത്തു..


