Month: May 2023

നിലമേൽ ഗവ: യു.പി സ്കൂളിലെ ക്ലാസ് മുറികളും, പരിസരവും നാദം ക്ലബ്ബിന്റെയും, നാദം അവളിടം യുവതി ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ സജ്ജമാക്കി.

അദ്ധ്യയന വർഷം ആരംഭിക്കുന്നതിനോടനുബന്ധിച്ച് നിലമേൽ ഗവ: യു.പി സ്കൂളിലെ ക്ലാസ് മുറികളും, പരിസരവും നാദം ക്ലബ്ബിന്റെയും, നാദം അവളിടം യുവതി ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ സജ്ജമാക്കി. ക്ലബ്ബ് സെക്രട്ടറി രഞ്ജിത്. ആർ.എസ്, ഭരണ സമിതി അംഗം റിയാസ് ഖാൻ, രഞ്ജിത്. ബി, ഹുസൈൻ.…

അമേരിക്കന്‍ പണമിടപാട് സ്ഥാപത്തിലെ സാങ്കേതിക വീഴ്ച കണ്ടെത്തിയ വിദ്യാര്‍ത്ഥിക്ക് 25 ലക്ഷം രൂപ പ്രതിഫലം

മലപ്പുറം: വെബ്‌സൈറ്റിലെ സുരക്ഷ വീഴ്ച ചൂണ്ടിക്കാട്ടിയതിന് പെരിന്തല്‍മണ്ണയിലെ വിദ്യാര്‍ത്ഥിക്ക് ലഭിച്ച പ്രതിഫലം 25 ലക്ഷം രൂപ. പെരിന്തല്‍മണ്ണ റെഡ് ടീം ഹാക്കര്‍സ് അക്കാദമിയിലെ പൂര്‍വ വിദ്യാര്‍ത്ഥി ഗോകുല്‍ സുധാകര്‍ ആണ് ഈ അപൂര്‍വ നേട്ടത്തിന് ഉടമയായത്. ഈയടുത്ത കാലത്തു ലഭിച്ച ഏറ്റവും…

വനം വകുപ്പിന്റെ സൗജന്യ വൃക്ഷത്തൈ വിതരണം ജൂണ്‍ അഞ്ചു മുതല്‍

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷവത്ക്കരണത്തിന് സന്നദ്ധമായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ മുതലായവയ്ക്ക് സൗജന്യമായി വൃക്ഷത്തൈ, ലഭ്യത അനുസരിച്ച് വിതരണം ചെയ്യുന്നു. ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചു മുതല്‍ വനമഹോത്സവം അവസാനിക്കുന്ന ജൂലൈ ഏഴു വരെയാണ് വിതരണം. കഴിഞ്ഞ മൂന്നു…

ഭക്ഷ്യ വകുപ്പ് മന്ത്രിയുടെ ഫോൺ ഇൻ പരിപാടി ഇന്ന്

ഭക്ഷ്യ- പൊതുവിതരണ ഉപഭോക്തൃകാര്യ മന്ത്രി ജി. ആർ അനിൽ പൊതുജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന പ്രതിമാസ ഫോൺ-ഇൻ-പരിപാടി മെയ് 30 ന് ഉച്ചയ്ക്ക് 2 മുതൽ 3 വരെ നടക്കും. ഭക്ഷ്യ – പൊതുവിതരണ ഉപഭോക്തൃകാര്യ, അളവ് തൂക്ക വകുപ്പുകളുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളും…

അങ്കണവാടി പ്രവേശനോത്സവം ഇന്ന്

കഥയും പാട്ടും കളികളുമായി ‘ചിരികിലുക്കം’ എന്ന പേരിൽ ഈ അധ്യയന വർഷത്തെ അങ്കണവാടി പ്രവേശനോത്സവം മെയ് 30ന് സംസ്ഥാനമൊട്ടാകെ വർണ്ണാഭമായി ആഘോഷിക്കും. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം 30നു രാവിലെ ഒമ്പതിന് തിരുവനന്തപുരം പൂജപ്പുരയിലുള്ള സാമൂഹ്യനീതി ഇൻസ്റ്റിറ്റ്യൂഷൻ കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന സെന്റർ നമ്പർ…

കടയ്ക്കലിൽ നടന്ന കൊല്ലം ജില്ലാ ഫുട്ബോൾ അസോസിയേഷൻ കോച്ചിംഗ് ക്യാമ്പ് സമാപിച്ചു.

2023 മെയ്‌ 29 ന് 5 മണിക്ക് കടയ്ക്കൽ പഞ്ചായത്ത്‌ ടൗൺ ഹാളിൽ നടന്ന സമാപന സമ്മേളനം ശ്രീ നാരായണ ഓപ്പൺ യൂണിവേഴ്സിറ്റി പ്രോ വൈസ് ചാൻസിലറും, കൊല്ലം ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റുമായ ഡോക്ടർ എസ് വി സുധീർ ഉദ്ഘാടനം…

തൊഴിലാളി ക്യാമ്പിൽ പോലീസ് ചമഞ്ഞെത്തി കവർച്ച : രണ്ടുപേർ അറസ്റ്റിൽ

പോലീസ് ചമഞ്ഞെത്തിയ ആറംഗ സംഘം മറുനാടൻ തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പിൽ എത്തി കൂട്ട കവർച്ച നടത്തിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. മലയാളികളും മറുനാടൻ തൊഴിലാളികളും ഉൾപ്പെട്ട സംഘം തൊഴിലാളികളെ ഭീഷണിപ്പെടുത്തി അവരുടെ പക്കൽ നിന്ന് 84,000 രൂപയും മൊബൈൽ ഫോണുകളും തട്ടിയെടുക്കുകയായിരുന്നു.…

കിണര്‍ വൃത്തിയാക്കാനിറങ്ങി തിരികെ കയറാനാകാതെ കുടുങ്ങിയ ആള്‍ക്ക് അഗ്നിശമന സേന രക്ഷകരായി

കിണര്‍ വൃത്തിയാക്കാനിറങ്ങി തിരികെ കയറാനാകാതെ കുടുങ്ങിയ ആള്‍ക്ക് അഗ്നിശമന സേന രക്ഷകരായി. ഭരതന്നൂര്‍ അയിരൂര്‍ പാറവിള വീട്ടില്‍ സനല്‍ കുമാര്‍(54) ആണ് കിണറ്റില്‍ കുടുങ്ങിയത്. മാറനാട് അങ്കണവാടിക്ക് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ കിണര്‍ വൃത്തിയാക്കാനിറങ്ങിയതായിരുന്നു സനൽകുമാർ. പണിക്ക് ശേഷം തിരികെ കയറാൻ…

എംഡിഎംഎയുമായി യുവാവ് പിടിയിൽ

മയക്കുമരുന്നുമായി യുവാവിനെ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ്‌ ആൻഡി നാർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് പിടികൂടി. പെരിനാട് പാറപ്പുറം ഉണ്ണിഭവനം വീട്ടിൽ ഉണ്ണിക്കൃഷ്ണൻ (30)ആണ് ചെറുമൂട്നിന്ന് പിടിയിലായത്. 2.23 ഗ്രാം എംഡിഎംഎയും 18.31 ഗ്രാം ചരസും 100 ഗ്രാം കഞ്ചാവും പിടികൂടി.സർക്കിൾ ഇൻസ്‌പെക്ടർ ടോണി…

കുട്ടികൾക്കായി നീന്തൽ പരിശീലനം നടത്തി ഒരു കുടുംബം മാതൃകയാവുന്നു

നിലയില്ലാക്കയങ്ങളിൽ മുങ്ങിത്താഴാതെ കുരുന്നുകൾക്കായി രക്ഷയുടെ കരങ്ങൾ നീട്ടുകയാണ് ഒരു കുടുംബം. പന്ത്രണ്ട്‌ വയസ്സുകാരനും അമ്മയും അച്ഛനും അടങ്ങുന്ന കുടുംബം നടത്തുന്ന നീന്തൽ പരിശീലനമാണ്‌ ശ്രദ്ധേയമാകുന്നത്‌. സാഹസിക നീന്തൽതാരം ഡോൾഫിൻ രതീഷിന്റെ ഭാര്യയും മകനും അടങ്ങുന്ന കുടുംബമാണ് നീന്തൽ പരിശീലനം നൽകുന്നത്‌. കേരളത്തിലെ…

error: Content is protected !!