Month: May 2023

സ്‌നേഹയാനം പദ്ധതി: ഭിന്നശേഷിക്കാരായ കുട്ടികളുടെ അമ്മമാർക്ക് 25 ഇ-ഓട്ടോകൾ വിതരണം ചെയ്തു.

ഓട്ടിസം, സെറിബ്രൽ പാൾസി, ബുദ്ധിമാന്ദ്യം, മൾട്ടിപ്പിൾ ഡിസബിലിറ്റി ബാധിതരുടെ അമ്മമാർക്ക് ”സ്‌നേഹയാനം’ പദ്ധതിയിലുൾപ്പെടുത്തി 25ഇ-ഓട്ടോകൾ മന്ത്രി ആർ ബിന്ദു വിതരണം ചെയ്തു. ഭിന്നശേഷിക്കാരായ മക്കൾക്ക് മുഴുവൻ സമയവും കൂട്ടിരിക്കുന്നതിനാൽ മറ്റു ജോലികൾക്ക് പോകാൻ സാധിക്കാത്ത അമ്മമാർക്ക് സാമ്പത്തിക സ്വയംപര്യാപ്തത ഉറപ്പിക്കുന്ന പദ്ധതിയാണ്…

കടയ്ക്കലിൽ കുടുംബവഴക്കിനിടയിൽ ഭാര്യയുടെ അടിയേറ്റ് ഭർത്താവ് മരിച്ചു

കടയ്ക്കലിൽ കുടുംബവഴക്കിനിടയിൽ ഭാര്യയുടെ അടിയേറ്റ് ഭർത്താവ് മരിച്ചു കടയ്ക്കൽ അർത്തിങ്ങലിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്ന വെള്ളാർവട്ടം കിടങ്ങിൽ സ്വദേശി സുരയുടെ മകൻ സാജു (38) ആണ് മരിച്ചത്. ഭാര്യയായ പ്രിയങ്ക കടയ്ക്കൽ പോലീസ് സ്റ്റേഷനിൽ. ഇന്ന് ഉച്ചയ്ക്ക് മദ്യപിച്ചെത്തിയ സാജു ഭാര്യയുമായി…

ജീവൻ ദീപം ഒരുമ ഇൻഷുറൻസ് പദ്ധതിയിൽ 11.28 ലക്ഷം വനിതകൾ അംഗങ്ങളായി

കുറഞ്ഞ പ്രീമിയം നിരക്കിൽ മികച്ച ഇൻഷ്വറൻസ് പരിരക്ഷ ലഭ്യമാക്കുന്ന ജീവൻ ദീപം ഒരുമ പദ്ധതിയിൽ ഇതുവരെ 11,28,381 കുടുംബശ്രീ വനിതകൾ അംഗങ്ങളായതായി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. തിരുവനന്തപുരം (59298), കൊല്ലം (88677), പത്തനംതിട്ട (32896),…

കുടുംബശ്രീ യൂട്യൂബ് മില്യൺ പ്ലസ് കാമ്പയിൻ ആരംഭിക്കുന്നു

കുടുംബശ്രീയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിന്റെ സബ്സ്‌ക്രിപ്ഷൻ വർദ്ധിപ്പിക്കുന്നതിനായി മില്യൺ പ്ലസ് കാമ്പയിൻ നടത്തും. 46 ലക്ഷം കുടുംബശ്രീ കുടുംബങ്ങളെയും പൊതുജനങ്ങളെയും കുടുംബശ്രീയുടെ യൂട്യൂബ് ചാനലിന്റെ സബ്സ്‌ക്രൈബൈഴ്സാക്കി മാറ്റുകയാണ് ലക്ഷ്യം. നിലവിൽ 1.39 ലക്ഷം സബ്സ്‌ക്രൈബേഴ്സാണ് കുടുംബശ്രീയുടെ യൂട്യൂബ് ചാനലിനുള്ളത്. 2021 തുടക്കത്തിൽ…

19 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് മെയ് 30ന്

ഒൻപത് ജില്ലകളിലായി 19 തദ്ദേശ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് മെയ് 30 ന് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. വിജ്ഞാപനം മെയ് 4 ന് പുറപ്പെടുവിക്കും. നാമനിർദേശ പത്രിക 11 വരെ സമർപ്പിക്കാം. സൂക്ഷ്മപരിശോധന 12 ന് വിവിധ…

ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു

സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ ഏപ്രിൽ മാസത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ താഴെ പറയുന്ന മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചു. ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവ തിരികെ…

ഇലക്ട്രിക്കൽ വയർമാൻ പരീക്ഷ

എം.2-20681/2022/സി.ഇ.ഐ നമ്പർ ഗസറ്റ് വിജ്ഞാപന പ്രകാരം കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ് നടത്തുന്ന ഇലക്ട്രിക്കൽ വയർമാൻ പരീക്ഷ -2022 കേരളത്തിലെ എല്ലാ ജില്ലകളിലും മെയ് 11ന് നടത്തും. വിവരങ്ങൾക്ക്: 0471 2339233.

പുനർഗേഹം: 644 ഫ്ളാറ്റുകൾ കൂടി ഒരുങ്ങുന്നു, പുതുതായി 540 എണ്ണത്തിന് കൂടി അനുമതി

ഫിഷറീസ് വകുപ്പിന്റെ പുനർഗേഹം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് പണിപൂർത്തിയായി വരുന്നത് 644 ഫ്ളാറ്റുകൾ. തിരുവനന്തപുരം, ആലപ്പുഴ, മലപ്പുറം ജില്ലകളിലാണ് ഫ്ളാറ്റുകൾ ഒരുങ്ങുന്നത്. തിരുവനന്തപുരം മുട്ടത്തറയിലെ ഭവന സമുച്ഛയത്തിൽ 400 ഫ്ളാറ്റുകളുടെയും ആലപ്പുഴ മണ്ണുംപുറത്തെ ഭവന സമുച്ഛയത്തിൽ 228 ഫ്ളാറ്റുകളുടെയും മലപ്പുറം നിറമരുതൂരിലെ…

അഗ്നിരക്ഷാ സേനയ്ക്ക് പുതിയ 66 വാഹനങ്ങൾ

നവീകരണത്തിന്റെ ഭാഗമായി സംസ്ഥാന അഗ്നിരക്ഷാസേന പുതുതായി വാങ്ങിയ 66 വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ആറ് ഡി.സി.പി (ഡ്രൈ കെമിക്കൽ പൗഡർ) ടെൻഡറുകൾ, മൂന്ന് ട്രൂപ്പ് ക്യാരിയറുകൾ, 35 ഫസ്റ്റ് റെസ്‌പോൺസ് വാഹനങ്ങൾ, 12 ഫയർ ടെൻഡറുകൾ,…

സ്വപ്നപദ്ധതിക്ക് തുടക്കം; കേരളത്തിലെ ആദ്യ ഗ്രാമഭവൻ ആര്യനാട് പഞ്ചായത്തിൽ

ഗ്രാമപഞ്ചായത്തിന്റെ പ്രവർത്തനങ്ങളിൽ കൂടുതൽ സുതാര്യത ഉറപ്പാക്കുക, സമയബന്ധിതമായി ജനങ്ങളുടെ ആവശ്യങ്ങൾ പരിഹരിക്കുക എന്നീ ലക്ഷ്യത്തോടെ ആര്യനാട് ഗ്രാമപഞ്ചായത്തിൽ ആരംഭിച്ച കേരളത്തിലെ ആദ്യ ‘ഗ്രാമഭവൻ’ പദ്ധതി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു.ആര്യനാട് പഞ്ചായത്തിന്റെ പ്രവർത്തനങ്ങൾ സമ്പൂർണമായും ഡിജിറ്റലാകുന്നതിന്റെ…