
കുടുംബക്കാർ ഉപേക്ഷിച്ച് കടയ്ക്കൽ ബസ്റ്റാന്റിൽ അന്തിയുറങ്ങിയ ചിതറ വളവുപച്ച സ്വദേശിയെ കൊട്ടാരക്കര ആശ്രയ കേന്ദ്രം ഇന്നലെ 16-05-2023 ൽ ഏറ്റെടുത്തിരുന്നു. ഇന്ന് മൂന്ന് മണിയോടെയായിരുന്നു അന്ത്യം.
പ്രവാസി ആയിരുന്ന മുജീബ് റഹ്മാന് ഭാര്യയും മൂന്ന് പെണ്മക്കളുമുണ്ട്, കുടുംബവഴക്കിലൂടെ വീട് വീട്ടിറങ്ങുകയും, ആരാലും നോക്കാനില്ലാതെ കടയ്ക്കൽ എത്തിച്ചേരുകയുമായിരുന്നു. അടുത്തായി കാലിൽ ഒരു മുറിവുണ്ടാകുകയും കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു. പ്രമേഹ രോഗിയായിരുന്നു.

