
പെരിങ്ങമ്മല ചിറ്റൂർ മീരാൻ വെട്ടി കരിക്കകം ബ്ലോക്ക് നമ്പർ 13 ൽ മുഹമ്മദ് ഷാജു റസിയാബീഗം ദമ്പതിമാരുടെ നാലു വയസുകാരി മകൾ അറഫാ ഫാത്തിമയെയാണ് വീട്ടിൽ കയറിയ മൂന്നു കുരങ്ങുകൾ ആക്രമിച്ചത്. വീടിനുള്ളിൽ കളിക്കുകയായിരുന്നു കുട്ടിയെ കുരങ്ങുകൾ ആക്രമിച്ചത് കണ്ട വീട്ടുകാർ ബഹളം വെച്ചപ്പോൾ ഓടിപ്പോയി. ദേഹത്ത് ആഴത്തിൽ മുറിവേറ്റ കുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



