തൊഴിലിന്റെ മഹത്വവും തൊഴിലാളികളുടെ അവകാശവും ഓർമപ്പെടുത്തി വീണ്ടുമൊരു മെയ് ദിനം.മുതലാളിവത്കരണത്തിന്റെ ചൂഷണങ്ങൾക്കിടയിലും ഏതൊരു രാജ്യത്തിന്റെയും സാമൂഹ്യ ശക്തിയായി തൊഴിലാളികൾ നിലകൊള്ളുന്നു എന്നത് ഈ ലോക തൊഴിലാളി ദിനത്തിൽ കരുത്തുപകരുന്ന പ്രതീക്ഷകൂടിയാണ്.

സംഘടിത തൊഴിലാളി റാലിയോടെ കടയ്ക്കലിൽ മെയ്‌ ദിനം സംഘടിപ്പിച്ചു. കടയ്ക്കൽ വിപ്ലവ സ്മാരകത്തിൽ നിന്നും ആരംഭിച്ച റാലി ബസ്റ്റാന്റ് മൈതാനിയിൽ അവസാനിച്ചു.

തുടർന്ന് ടാക്സി സ്റ്റാന്റിൽ നടന്ന സമ്മേളനം സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എസ് വിക്രമൻ ഉദ്ഘാടനം ചെയ്തു.

എ ഐ റ്റി യു സി മണ്ഡലം സെക്രട്ടറി മടത്തറ അനിൽ അധ്യക്ഷത വഹിച്ചു. സി ഐ റ്റി യു ഏരിയ സെക്രട്ടറി എം എസ് മുരളി സ്വാഗതം പറഞ്ഞു.

സി പി ഐ സംസ്ഥാന കമ്മിറ്റി അംഗം സി ആർ ജോസ് പ്രകാശ്,സി പി ഐ എം ഏരിയ സെക്രട്ടറി എം നസീർ, സി പി ഐ മണ്ഡലം സെക്രട്ടറി ജെ. സി അനിൽ,സി പി ഐ ജില്ലാ കൗൺസിൽ അംഗം എസ് ബുഹാരി, വി സുബ്ബലാൽ, പി പ്രതാപൻ, കരകുളം ബാബു എന്നിവർ പങ്കെടുത്തു