
കുടുംബശ്രീ സംരംഭമായ കേരള ചിക്കൻ ഔട്ട്‌ലറ്റ് നടത്തിപ്പ് പ്രതിസന്ധിയിലേയ്ക്ക്, പ്രവർത്തന ചിലവ് ഗണ്യമായി ഉയർന്നതും, വ്യാപാരികൾക്ക് നൽകുന്ന മാർജിൻ കുറവായതുമാണ് ഇത്തരത്തിലുള്ള പ്രതിസന്ധിയിലേക്ക് നീങ്ങിയതെന്ന് ഔട്ട്ലറ്റ് ഉടമകൾ പറയുന്നു.
ഒരു കിലോ കോഴിയ്ക്ക് 14 രൂപയാണ് ഇവർക്ക് നൽകുന്ന മാർജിൻ, എന്നാൽ മറ്റ് വ്യാപാരികൾക്ക് കിലോയ്ക്ക് 20 മുതൽ 22 വരെ മാർജിനായി ലഭിയ്ക്കുന്നുണ്ട് ഒരു കിലോ കോഴി വേസ്റ്റ് കൊണ്ട് പോകുന്നതിന് കമ്പനികൾ 2 രൂപയിൽ നിന്നും ഏഴ് രൂപയായി പെട്ടന്ന് ഉയർത്തി, കൂടാതെ ഒരു കിലോ കോഴിയ്ക്ക് ഏകദേശം 5 രൂപ കട്ടിംഗ് ചാർജ് ഇനത്തിൽ നഷ്ടമാകും, വെള്ളവും, തറവാടകയും, വൈദ്യുതി ചാർജും പുറമെ കണ്ടെത്തേണ്ട അവസ്ഥയാണിപ്പോൾ നിലവിൽ.100 കിലോ കോഴി കട്ട് ചെയ്താൽ ഏകദേശം 35 കിലോ വേസ്റ്റ് വരും,ആവശ്യത്തിന് കോഴിയെ ലഭിക്കാത്തതും പ്രതിസന്ധിയാണ്.ഇവർക്ക് ഒരു ദിവസം പരമാവധി 200 കിലോയാണ് വിതരണത്തിനായി നൽകുന്നത്.ഇങ്ങനെ മുന്നോട്ടു പോകുകയാണെങ്കിൽ അടച്ചു പൂട്ടലിലേയ്ക്ക് നീങ്ങുമെന്നും വ്യാപാരികൾ അറിയിച്ചു. സർക്കാർ ഈ വിഷയത്തിൽ അടിയന്തിമായി ഇടപെട്ടുകൊണ്ട് വ്യാപാരികളെ സഹായിക്കാനുള്ള നടപടികൾ ഉണ്ടാകണം.വര്‍ദ്ധിച്ചു വരുന്ന ഇറച്ചിക്കോഴി വിലയ്ക്ക് പരിഹാരം കാണുന്നതിനും നമ്മുടെ നാട്ടില്‍ തന്നെ ഉല്‍പ്പാദിപ്പിക്കുന്ന സുരക്ഷിതമായ ഇറച്ചി ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിനുമാണ് കേരള ചിക്കന്‍ കമ്പനി ലക്ഷ്യമിടുന്നത്. എല്ലാ സ്ഥലങ്ങളിലും കേരള ചിക്കന് ആവശ്യക്കാർ ഏറെയാണ്.



