മാരക ലഹരി മരുന്നായ എം.ഡി എം.എ കേരളത്തിൽ എത്തിക്കുന്ന സംഘത്തിലെ പ്രധാനി പോലീസ് പിടിയിൽ. നാവായിക്കുളം ഇരുപത്തിയെട്ടാം മൈൽ ചരുവിള വീട്ടിൽ അൽ ആമീൻ (26) ആണ് അറസ്റ്റിലായത്.ഇയാൾ ലഹരിവസ്തുക്കൾ പതിവായി വിൽപ്പനയ്ക്ക് എത്തിച്ചു കൊടുത്തിരുന്ന നാവായിക്കുളം സ്വദേശിയായ അഖിൽ കൃഷ്ണനെ ലഹരി വസ്തുക്കളുമായി 10 മാസം മുൻപ് പള്ളിക്കൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.ഇയാളുടെ ബന്ധങ്ങൾ കേന്ദ്രീകരിച്ച് അന്വേഷിച്ചു വരുന്നതിനിടയിലാണ് അൽ അമീനെ കുറിച്ചുള്ള സൂചനകൾ ലഭിച്ചത്.
ബംഗളൂരുവിൽ നിന്നാണ് ഇയാൾ ലഹരി മരുന്ന് കേരളത്തിലേക്ക് എത്തിച്ചി രുതെന്ന് പോലീസ് പറഞ്ഞു പള്ളിക്കൽ എസ് എച്ച് ഒ ശ്രീജേഷ് എസ് ഐ സഹിൽ ഡാൻസാഫ് അംഗങ്ങളായ ബിജു,ബിജു കുമാർ,വിനീഷ്, സുനിൽരാജ് എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
Related posts:
പരിശോധനയിൽ വാഹനത്തിൽ കണ്ടെത്തിയത് ഹൃദയം, കരൾ തുടങ്ങിയ അവയവങ്ങളുടെ ഭാഗങ്ങൾ, പത്തനംതിട്ട സ്വദേശിയുൾപ്...
വയനാട്ടില്‍ നുസ്രറത്ത് ജഹാനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ
സഹപാഠിയോട് സംസാരിച്ചതിന് വിദ്യാർത്ഥിയെ മർദ്ദിച്ചു: അധ്യാപകനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത...