
കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്കിൽ ഈ മാസം 21 ന് നടക്കേണ്ട തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർഥികൾ എതിരില്ലാതെ ബാങ്ക് ഡയറക്ട് ബോർഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.ജനറൽ മണ്ഡലത്തിലേയ്ക്ക് 9 പേരും, വനിത മണ്ഡലത്തിലേക്ക് 3 പേരും, പട്ടികജാതി മണ്ഡലത്തിലേയ്ക്ക് ഒരാളും, നിക്ഷേപക മണ്ഡലത്തിൽ ഒരാളും ഉൾപ്പടെ 14 പേരാണ് മത്സരിച്ചത്.ജനറൽ മണ്ഡലത്തിൽ മോഹൻദാസ്,കെ ഷാജഹാൻ,എൻ. ആർ അനി, മിഥുൻ വി,ഷിബു എ,കമറുദീൻ എ, പി പ്രതാപൻ,ജയപാലൻ, സജീവ് കുമാർ എന്നിവരും, വനിത മണ്ഡലത്തിൽ ആർ ലത, ആർ സീന, സിന്ധു എസ് എന്നിവരും, പട്ടിക ജാതി വിഭാഗത്തിൽ വി വിനോദ്, നിക്ഷേപക മണ്ഡലത്തിൽ സലിൻ കെ എൽ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.ഈ മാസം 21 ന് മത്സര വിജയം ഔദ്യോഗികമായി പ്രഖ്യാപിയ്ക്കും. ഈ മാസം 3 ന് ആണ് നമ്മനിർദ്ദേശക പത്രിക സമർപ്പിച്ചത്.



