കുടുംബശ്രീ കൊട്ടാരക്കര താലൂക്കുതല കലാമേള “അരങ്ങ് 2023’ ചടയമംഗലം ഗവ. എംജിഎച്ച്എസ്എസിൽ ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനംചെയ്തു. ചടയമംഗലം പഞ്ചായത്ത് പ്രസിഡന്റ്‌ ജെ വി ബിന്ദു അധ്യക്ഷയായി. സിഡിഎസ് ചെയർപേഴ്സൺ ശാലിനി അധ്യക്ഷയായി. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ എ അഭിലാഷ്, ചടയമംഗലം പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ഡി രഞ്ജിത്ത് തുടങ്ങിയവർ സംസാരിച്ചു. താലൂക്കിലെ 20 സിഡിഎസുകൾ പങ്കെടുത്തു. പൂയപ്പള്ളി സിഡിഎസ് ഓവറോൾ കരസ്ഥമാക്കി.

error: Content is protected !!