
കോട്ടുക്കൽ യൂ. പി എസിനിത് അഭിമാന നിമിഷം. യു പി വിഭാഗത്തിൽ കൊല്ലം ജില്ലയുടെ ഏറ്റവും മികച്ച JRC യൂണിറ്റ്, ഏറ്റവും മികച്ച JRC കൗൺസിലർ . ഏറ്റവും മികച്ചസ്റ്റുഡന്റ് ഇതു മൂന്നും ഒരുമിച്ച് കിട്ടുക എന്നത് വലിയ നേട്ടമാണ്.യു പി വിഭാഗത്തിൽ ഏറ്റവും മികച്ച കാൺസിലറായി തിരഞ്ഞെടുക്കപ്പെട്ടത് ജയകൃഷ്ണൻ സർ ആണ്. അതുപോലെ യു പി വിഭാഗം മികച്ച കേഡെറ്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത് അഭിരാമി ആണ്.

ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി കൊല്ലം ഡിസ്ട്രിക്ട് ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ കൊല്ലത്ത് അന്താരാഷ്ട്ര റെഡ്ക്രോസ് ദിനാഘോഷവും, റെഡ്ക്രോസ്, ജൂനിയർ റെഡ്ക്രോസ് അവാർഡ് ദാനവും, വിരമിച്ച അധ്യാപകരെ ആദരിക്കലും സംഘടിപ്പിച്ചു.ഈ ചടങ്ങിൽ വച്ച് കൊല്ലം എം. പി എൻ കെ പ്രേമചന്ദ്രൻ ജയകൃഷ്ണൻ സാറിന് പുരസ്‌കാരം സമ്മാനിച്ചു.





