
ബഹു മുഖ്യമന്ത്രി യുടെ നൂറു ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി 7ലക്ഷം രൂപ വിനിയോഗിച്ച് നവീകരിച്ച കോട്ടുക്കൽ സബ് സെന്റർ ജനകീയ ആരോഗ്യ കേന്ദ്രമാക്കി ഉയർത്തിയതിന്റെ ഉദ് ഘടനം ബഹു മുഖ്യമന്ത്രി പിണറായി വിജയൻ 2023 മെയ് 18 ന് രാവിലെ 10.30 ന് ഓൺലൈൻ ആയി ഉദ് ഘടനം ചെയ്യുന്നു.

ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ ലോഗോ പ്രകാശനം ആരോഗ്യ മന്ത്രി വീണാ ജോർജ് നിർവഹിച്ചു. സംസ്ഥാനത്ത് 5409 ജനകീയ ആരോഗ്യ കേന്ദ്രങ്ങളാണ് ലക്ഷ്യമിടുന്നത്.ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ വഴി ജനപങ്കാളിത്തത്തോടെ എല്ലാവർക്കും ആരോഗ്യം ഉറപ്പാക്കുകയാണ് സർക്കാർ ലക്ഷ്യം.ചടങ്ങിൽ മന്ത്രി ചിഞ്ചു റാണി അധ്യക്ഷത വഹിക്കും ഇട്ടിവ പഞ്ചായത്ത് പ്രസിഡന്റ് സി അമൃത സ്വാഗതം പറയും, തൃതല പഞ്ചായത്ത് പ്രതിനിധികൾ, പൊതുപ്രവർത്തകർ എന്നിവർ പങ്കെടുക്കും.


