2023 മെയ്‌ 29 ന് 5 മണിക്ക് കടയ്ക്കൽ പഞ്ചായത്ത്‌ ടൗൺ ഹാളിൽ നടന്ന സമാപന സമ്മേളനം ശ്രീ നാരായണ ഓപ്പൺ യൂണിവേഴ്സിറ്റി പ്രോ വൈസ് ചാൻസിലറും, കൊല്ലം ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റുമായ ഡോക്ടർ എസ് വി സുധീർ ഉദ്ഘാടനം ചെയ്തു.

ക്യാമ്പിന്റെ മുഖ്യ ചുമതലക്കാരനും സി പി ഐ എം കടയ്ക്കൽ നോർത്ത് ലോക്കൽ സെക്രട്ടറി സി ദീപു അധ്യക്ഷനായിരുന്നു വാർഡ് മെമ്പർ ജെ എം മാർഫി സ്വാഗതം പറഞ്ഞു.

ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്കുള്ള സർട്ടിഫിക്കേറ്റ് വിതരണം കടയ്ക്കൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം മനോജ്‌ കുമാർ നിർവ്വഹിച്ചു.

കുട്ടികൾക്കുള്ള ജഴ്സി കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ ഡോക്ടർ വി മിഥുൻ വിതരണം ചെയ്തു. പരിശീലകനായ സജീർ സലീമിന് ആൽത്തറമൂട് വാർഡ് മെമ്പർ ഉപഹാരം നൽകി.

ചടങ്ങിൽ കുട്ടികൾ, രക്ഷകർത്താക്കൾ, നാട്ടുകാർ എന്നിവർ പങ്കെടുത്തു. ക്യാമ്പിന്റെ മുഖ്യ സംഘാടകാരിൽ ഒരാളായ അജിത് കുമാർ നന്ദി പറഞ്ഞു.

2023 ഏപ്രിൽ 2ന് കടക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം മനോജ്‌ കുമാറാണ് ക്യാമ്പ് ഉദ്ഘാടനം ചെയ്തത്.

. കൊല്ലം ജില്ല ഫുട്ബോൾ അസോസിയേഷൻ, കടയ്ക്കൽ ഗ്രാമപഞ്ചായത്ത്, സംസ്കൃതി ക്ലബ്ബ് ആൽത്തറമൂട് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.എഴുപത്തഞ്ചോളം കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു.

error: Content is protected !!