
കേരളാ സ്റ്റേറ്റ് ഷോപ്സ് & കോമെഴ്‌സ്യൽ എംപ്ലോയീസ് യൂണിയൻ CITU കടയ്ക്കൽ ഏരിയ കൺവെൻഷൻ CPI(M) കടയ്ക്കൽ ഏരിയ കമ്മിറ്റി ഓഫീസിൽ നടന്നു.

ഷോപ്സ് യൂണിയൻ കൊല്ലം ജില്ലാ പ്രസിഡന്റ് എഴുകോൺ സന്തോഷ് ഉദ്ഘാടനം ചെയ്തു.
ഷോപ്സ് യൂണിയൻ കടയ്ക്കൽ ഏരിയ പ്രസിഡന്റ് ജെ ബിജു അധ്യക്ഷനായിരുന്നു. അനുശോചന പ്രമേയം കടയ്ക്കൽ മേഖലാ പ്രസിഡന്റ് മിഥുൻ അവതരിപ്പിച്ചു.

ഷോപ്സ് യൂണിയൻ കടയ്ക്കൽ മേഖലാ സെക്രട്ടറി സുജീഷ് ലാൽ സ്വാഗതം പറഞ്ഞു.ജില്ലാ കമ്മിറ്റി അംഗങ്ങളായ രാജേശ്വരി, ഫൈസൽ, വിവിധ തൊഴിൽ മേഖലയിൽ നിന്നായി 100 ഓളം തൊഴിലാളികൾ പങ്കെടുത്തു.



