കേരള മത്സ്യ അനുബന്ധ തൊഴിലാളി ഫെഡറേഷൻ അവകാശ സംരക്ഷണ ജാഥയ്ക്ക് കടയ്ക്കൽ സ്വീകരണം നൽകി. 16-05-2023 വൈകുന്നേരം 5.30 ന് കടയ്ക്കൽ ടാക്സി സ്റ്റാന്റിൽ സംഘടിപ്പിച്ച സ്വീകരണ യോഗത്തിൽ സി പി ഐ എം ഏരിയ സെക്രട്ടറി എം. നസീർ അധ്യക്ഷനായിരുന്നു എം എസ് മുരളി സ്വാഗതം പറഞ്ഞു

സി ഐ ടി യു ജില്ലാ സെക്രട്ടറി എസ് ജയമോഹൻ ഉദ്ഘാടനം ചെയ്തു. ജാഥ ക്യാപ്റ്റൻ മത്സ്യ അനുബന്ധ തൊഴിലാളി ഫെഡറേഷൻ ജനറൽ സെക്രട്ടറി എ സഫറുള്ള ജാഥ മാനേജർ കെ കെ കേലേശൻ, ജാഥ അംഗങ്ങളായ ഷാജഹാൻ വെട്ടുമ്പുറം, യു രാജുമോൻ,സക്കീർ അലങ്കാരത്ത്,മനോഹരൻ പനോളി, കെ എം അലി എന്നിവർ സംസാരിച്ചു.

യോഗത്തിൽ സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എസ് വിക്രമൻ,കടയ്ക്കൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം മനോജ്‌ കുമാർ, കരകുളം ബാബു എന്നിവർ പങ്കെടുത്തു.വിവിധ തൊഴിലാളി സംഘടനകൾ ജാഥയ്ക്ക് സ്വീകരണം നൽകി.

മെയ്‌ നാലാം തീയതി കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട്ട് നിന്ന് യാത്രാതിരിച്ച ജാഥ 19 ന് മത്സ്യ തൊഴിലാളി രാജ്ഭവൻ മാർച്ചോടെ അവസാനിക്കും.