
കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് ഭരണ സമിതി അധികാരമേറ്റു.ആദ്യ ഡയറക്ട് ബോർഡ് യോഗം ചേർന്ന് ഡോക്ടർ വി മിഥുനെ പ്രസിഡന്റായും, പി പ്രതാപനെ വൈസ് പ്രസിഡന്റ് ആയും തിരഞ്ഞെടുത്തു.

കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് ഭരണ സമിതിയിലേക്ക് ഇടത് മുന്നണി സ്ഥാനാർഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.

ജനറൽ മണ്ഡലത്തിലേയ്ക്ക് 9 പേരും, വനിത മണ്ഡലത്തിലേക്ക് 3 പേരും, പട്ടികജാതി മണ്ഡലത്തിലേയ്ക്ക് ഒരാളും, നിക്ഷേപക മണ്ഡലത്തിൽ ഒരാളും ഉൾപ്പടെ 14 പേരാണ് തിരഞ്ഞെടുക്കപ്പെട്ടത്

.ജനറൽ മണ്ഡലത്തിൽ മോഹൻദാസ്,കെ ഷാജഹാൻ,എൻ. ആർ അനി, മിഥുൻ വി,ഷിബു എ,കമറുദീൻ എ, പി പ്രതാപൻ,ജയപാലൻ, സജീവ് കുമാർ എന്നിവരും,

വനിത മണ്ഡലത്തിൽ ആർ ലത, ആർ സീന, സിന്ധു എസ് എന്നിവരും, പട്ടിക ജാതി വിഭാഗത്തിൽ വി വിനോദ്, നിക്ഷേപക മണ്ഡലത്തിൽ സലിൽ കെ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.

ഈ മാസം 21 ന് മത്സര വിജയം ഔദ്യോഗികമായി പ്രഖ്യാപിച്ചു . ഈ മാസം 3 ന് ആണ് നമ്മനിർദ്ദേശക പത്രിക സമർപ്പിച്ചത്.

സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എസ് വിക്രമൻ,സി പി ഐ മണ്ഡലം സെക്രട്ടറി ജെ സി അനിൽ, വി സുബ്ബലാൽ, കുമ്മിൾ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ മധു,

സി പി ഐ എം ലോക്കൽ സെക്രട്ടറിമാരായ റ്റി എസ് പ്രഫുല്ലഘോഷ്, സി ദീപു, വി ബാബു,സുധിൻ കടയ്ക്കൽ സഹകാരികൾ എന്നിവർ പങ്കെടുത്തു.



