
അമ്പലപ്പുഴയിൽ നടന്ന യൂണിവേഴ്സിറ്റി കലോത്സവത്തിൽ വഞ്ചിപ്പാട്ട് മത്സരത്തിൽ ഫസ്റ്റ് വട്ടപ്പാട്ടിന് സെക്കൻഡ്, ദുർഫ് മുട്ടിന് തേർഡ്, ഓട്ടൻ തുള്ളൽ മത്സരത്തിൽ തേർഡ് എന്നിവ കരസ്ഥമാക്കി.കഥാപ്രസംഗത്തിൽ കേരള സർക്കാരിന്റെ വജ്ര ജൂബിലി ഫെലോഷിപ്പും നേടിയിട്ടുണ്ട്.കടയ്ക്കൽ ആൽത്തറമൂട് സ്വദേശി ദേവാനന്ദ് തിരുവനന്തപുരം ശ്രീ സ്വാതിതിരുനാൾ സംഗീത കോളേജിലെ വിദ്യാർത്ഥിയാണ്.

സുഭാഷിന്റെയും കടയ്ക്കൽ ഗവൺമെന്റ് യു.പി.എസ് ടീച്ചറായ പ്രീതയുടെയും മകനാണ് ദേവാനന്ദ്.ദേവാനന്ദിന്റെ സഹോദരി ദേവിക നർത്തകിയും, പാട്ടുകാരിയും ആണ്.സംസ്കൃതി ഗ്രന്ഥശാലയിലെ നിറസാന്നിധ്യമാണ് ഇവർ ഇരുവരും 2022 ലെ കേരള യൂണിവേഴ്സിറ്റി യുവജനോത്സവത്തിൽ പുരുഷ വിഭാഗം കഥാപ്രസംഗത്തിൽ ദേവാനന്ദിന് രണ്ടാം സ്ഥാനം ലഭിച്ചിരുന്നു.



