
കടയ്ക്കൽ ഗ്രാമ പഞ്ചായത്ത് ലൈഫ് മിഷനിലൂടെ പൂർത്തീകരിച്ച ഭവനങ്ങളുടെ താക്കോൽ ദാനം. കടയ്ക്കൽ പഞ്ചായത്തിലെ വിവിധ വാർഡുകളിലെ 34 ഗുണഭോക്താക്കൾക്ക് വീടിന്റെ താക്കോൽ പഞ്ചായത്ത് പ്രസിഡന്റ് എം മനോജ് കുമാർ കൈമാറി. വൈസ് പ്രസിഡന്റ് ആർ ശ്രീജ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാർ, പഞ്ചായത്ത് മെമ്പർമാർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു

.സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തിൽ 100 ദിന കർമ്മ പരിപാടി കാലയളവിൽ ലൈഫ് മിഷൻ മുഖേന നിർമ്മാണം പൂർത്തീകരിച്ച 20073 വീടുകളുടെ താക്കോൽ കൈമാറ്റവും,41439 പുതിയ വീടുകളുടെ കരാർ വയ്ക്കലിന്റെ പ്രഖ്യാപനവും, സംസ്ഥാന ഉത്ഘടനവും മുഖ്യമന്ത്രി പിണറായി വിജയൻ കൊല്ലം ജില്ലയിലെ കൊറ്റങ്കരയിൽ നിർവ്വഹിച്ചു.



