കടയ്ക്കലിൽ കുടുംബവഴക്കിനിടയിൽ ഭാര്യയുടെ അടിയേറ്റ് ഭർത്താവ് മരിച്ചു
കടയ്ക്കൽ അർത്തിങ്ങലിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്ന വെള്ളാർവട്ടം കിടങ്ങിൽ സ്വദേശി സുരയുടെ മകൻ സാജു (38) ആണ് മരിച്ചത്. ഭാര്യയായ പ്രിയങ്ക കടയ്ക്കൽ പോലീസ് സ്റ്റേഷനിൽ.

ഇന്ന് ഉച്ചയ്ക്ക് മദ്യപിച്ചെത്തിയ സാജു ഭാര്യയുമായി വഴക്കിടുകയായിരുന്നു ഇതിനിടയിൽ മൺവെട്ടി കൊണ്ട് അടിയേൽക്കുകകയായിരുന്നു. പരിക്ക് പറ്റി കിടന്ന സാജുവിനെ കടയ്ക്കൽ പോലീസ് എത്തി കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.


