
പ്രഥമ ഗ്രാമീൺ സംസ്ഥാന സാഹിത്യ പുരസ്കാരത്തിൽ , കവിത വിഭാഗത്തിൽ യുവപ്രതിഭ പുരസ്‌കാര ജേതാക്കളിൽ യുവ കവിയത്രി പൂർണ്ണിമ ദക്ഷിണയുടെ കവിത തിരഞ്ഞെടുത്തു.

സംസ്ഥാന ഗ്രാമീൺ യുവപ്രതിഭ സാഹിത്യ പുരസ്‌കാരത്തിൽ രണ്ട് വിഭാഗങ്ങളിലാണ് മത്സരം.എൻ വി കൃഷ്ണ വാര്യർ സ്മാരക ഗ്രാമീൺ സംസ്ഥാന യുവപ്രതിഭ കവിത പുരസ്‌കാരം,വി പി ശിവകുമാർ സ്മാരക ഗ്രാമീൺ സംസ്ഥാന യുവപ്രതിഭ ചെറുകഥ പുരസ്‌കാരം.

കടയ്ക്കൽ സ്വദേശിയാണ് പൂർണിമ ഒട്ടനവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്,

മഞ്ചരി ബുക്സ് പ്രസിദ്ധീകരിച്ച പൂർണിമ ദക്ഷിണയുടെ കവിതകൾക്ക് കേരളാ ബുക്ക് ഓഫ് റെക്കോർഡ്സ് ലഭിച്ചിരുന്നു ആനുകാലികങ്ങളിലും,സോഷ്യൽ മീഡിയയിലും കഥ, ചെറുകഥ, കവിതകൾ എന്നിവ എഴുതുന്നു.മലയാള സാഹിത്യ പുസ്തക പ്രസാധക സംഘത്തിന്റെ 2021 ഫെലോഷിപ്പ് അർഹത ലഭിച്ചിരുന്നു

ആകാശവാണി കഞ്ജീരവം, കലാകൗമുദി മലബാർഫ്ലാഷ് തുടങ്ങിയ ഒട്ടനവധി മാസികളിൽ എഴുതിവരുന്ന ഇവർ വീട്ടമ്മയാണ് സജിത്താണ് ഭർത്താവ് രണ്ട് മക്കൾ ദക്ഷിണ, ക്ഷേത്ര.



