
ദേശീയതല കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് ഗ്രേസ്മാർക്ക് നൽകണമെന്ന തീരുമാനത്തിനായി പൊതുവിദ്യാഭ്യാസ വകുപ്പിന് നിർദ്ദേശം നൽകിയതായി അറിയിച്ചു. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ തിങ്കളാഴ്ച നടന്ന യോഗത്തിലാണ് തീരുമാനം. ദേശീയ മത്സരങ്ങളിൽ മെഡൽ നേടുന്നവർക്ക് 25 മാർക്ക് നൽകാൻ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ ദേശീയ മത്സര പങ്കാളിത്തത്തിന് മാർക്ക് അനുവദിക്കുന്നതിൽ തീരുമാനം ആയിരുന്നില്ല. ഇത് സംബന്ധിച്ച് നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്ന് മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് യോഗം ചേർന്നത്.


