
കർഷകർക്കും മറ്റ് സ്ഥാപനങ്ങൾക്കും അത്യുൽപ്പാദന ശേഷിയുള്ള കശുമാവ് ഗ്രാഫ്റ്റുകൾ സൗജന്യമായി ലഭ്യമാക്കാൻ സംസ്ഥാന കശുമാവ് കൃഷി വികസന ഏജൻസി (കെ.എസ്.എ.സി.സി) ഓൺലൈൻ വഴി രജിസ്ട്രേഷൻ ആരംഭിച്ചു. www.kasumavukrishi.org മുഖേനയും, അപേക്ഷ ഫോം വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്തും ബന്ധപ്പെട്ട ജില്ലാ ഫീൽഡ് ഓഫീസറിൽ നിന്ന് അപേക്ഷ നേരിട്ട് സ്വീകരിച്ച് പൂരിപ്പിച്ചും അയയ്ക്കാം. പൂരിപ്പിച്ച അപേക്ഷകൾ ജൂലൈ 31 വരെ സ്വീകരിക്കും. അയയ്ക്കേണ്ട വിലാസം: ചെയർമാൻ, കെ.എസ്.എ.സി.സി, അരവിന്ദ് ചേമ്പേഴ്സ്, മുണ്ടയ്ക്കൽ വെസ്റ്റ്, കൊല്ലം-691 001. ഫോൺ 0474 2760456.


