
നെയ്യാറ്റിൻകര വെള്ളറടയിൽ കഞ്ചാവ് ചെടികൾ നട്ടുവളർത്തിയ യാളെ എക്സൈസ് അറസ്റ്റ് ചെയ്തു.പന്നിമല സ്വദേശി പ്രവീൺ എന്ന ആളെയാണ് അമരവിള എക്സൈസ് ഇൻസ്പെക്ടർ വി എ വിനോജും,സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്. ഇയാളുടെ പുരയിടത്തിൽനിന്ന് മൂന്നുമാസം വരെ പ്രായമുള്ള വ്യത്യസ്ത ഉയരത്തിലുള്ള അഞ്ചു കഞ്ചാവ് ചെടികൾ കണ്ടെടുത്തിട്ടുണ്ട്.

