
മാരക മയക്കുമരനായ ഹെറോയിനുമായി രണ്ട് ആസാം സ്വദേശികൾ കിളിമാനൂർ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ പിടിയിലായി. ആസാം സ്വദേശികളായ ഹജ്റത്ത് അലി (23)ഹാരൂൺ ഇസ്ലാം(27) എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.ഇവരിൽ നിന്നും 269 മി. ഗ്രാം ഹെറോയിൻ 17 ഗ്രാം കഞ്ചാവ് എന്നിവ പിടികൂടി കോളേജ് വിദ്യാർത്ഥികൾക്കും, അന്യസംസ്ഥാന തൊഴിലാളികൾക്കും വ്യാപകമായി കഞ്ചാവും, മയക്കുമരുന്നും നൽകുന്ന സംഘത്തിലെ കണ്ണികളാണ് ഇവരെന്ന് എക്സൈസ് അധികൃതർ പറഞ്ഞു


