
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടക്കുന്ന എന്റെ കേരളം പ്രദര്‍ശന, വിപണന മേള മേള ശ്രദ്ധ നേടുന്നു. ആശ്രാമം മൈതാനത്ത് മെയ് 18നാണ് പരിപാടി തുടങ്ങിയത്.

മേയ് 24 വരെയാണ് മേള. പ്രവേശനം സൗജന്യമാണ്.സംസ്ഥാനത്തിന്റെ വികസനപ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയെന്ന നിലയിലാണ് പ്രദര്‍ശന വിപണന മേള നടക്കുന്നത്.ശീതീകരിച്ച 220 സ്റ്റാളുകള്‍, കലാസാസംസ്‌കാരിക പരിപാടികള്‍, ഭക്ഷ്യമേള, കിഫ്ബി വികസന പ്രദര്‍ശനം,

കേരളം ഒന്നാമത് പ്രദര്‍ശനം, ബിറ്റുബി മീറ്റ്, ടൂറിസം പവലിയന്‍, അമ്യൂസ്‌മെന്റ് ഏരിയ, ഡോഗ്‌ഷോ, 360 ഡിഗ്രി സെല്‍ഫി ബൂത്ത്, കാര്‍ഷിക, പ്രദര്‍ശന വിപണന മേള, ക്വിസ് മല്‍സരങ്ങള്‍, ആക്റ്റിവിറ്റി കോര്‍ണര്‍ തുടങ്ങിയവ മേളയുടെ പ്രധാന ആകര്‍ഷണങ്ങളാണ്.

അതുപോലെ റവന്യു, വനം വന്യജീവി,ഫയർ ആൻഡ് റെസ്ക്യൂ, കെ എസ് ഇ ബി,സ്റ്റാർട്ടാപ്പ് മിഷൻ, ഉന്നത വിദ്യാഭ്യാസ സ്റ്റാൾ, എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.

ജില്ലയുടെ ചരിത്രങ്ങൾ ആലേഖനംചെയ്ത കമാനത്തിൽ ചിറകു വിടർത്തിയ ജടായുശില്പം. ഉള്ളിലേക്ക് കടന്നാൽ വരവേൽക്കുന്ന വലിയ സ്‌ക്രീനിൽ കേരളം മാറിയതിന്റെ നേർക്കാഴ്ചകൾ. ‘എന്റെ കേരളം’ പ്രദർശന വിപണന മേള കാണാൻ നാട് ഒഴുകുകയാണ്.

ലഭിക്കാവുന്ന സേവനങ്ങൾ ഉപയോഗപ്പെടുത്തിയും പുതിയ സാങ്കേതികവിദ്യയും തൊഴിൽ സാധ്യതകളും മനസ്സിലാക്കിയും ഉത്പന്നവിതരണമേളയിലെ സാധനങ്ങൾ വാങ്ങിയും രുചിക്കൂട്ടുകൾ അനുഭവിച്ചും അവർ മടങ്ങുന്നു.

നിറഞ്ഞ പുഞ്ചിരിയോടെ സന്ദർശകരെ സ്വീകരിക്കുകയാണ് കേരള പൊലീസ്. കൗതുകമുണർത്തുന്ന തോക്കുകൾ, പീരങ്കി തുടങ്ങിയവയെ കുറിച്ച് വിശദീകരിക്കുമ്പോൾ കേൾക്കാൻ ആളുകളേറെയാണ്.

വിരലടയാളത്തിന്റ രഹസ്യം, ബോംബ് സ്യൂട്ട്,ടെലി കമ്മ്യൂണിക്കേഷൻ സിസ്റ്റം, ഗ്രനേഡുകൾ, ഫോറൻസിക് തുടങ്ങിയവ എല്ലാവരെയും ആകർഷിക്കുന്നുണ്ട്.‘ഒരിക്കലും അകത്താകാതിരിക്കാൻ ഒരിക്കലൊന്ന് അകത്ത് കയറി നോക്കൂ’ എന്നെഴുതി തയാറാക്കിയ ലോക്കപ്പിൽ കയറാനും ഫോട്ടോ എടുക്കാനും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്.

യുവാക്കളും വിദ്യാർഥികളും തിരക്കു കൂട്ടുന്നത് ഐടി മിഷൻ ഒരുക്കിയ വെർച്വൽ റിയാലിറ്റി അനുഭവിച്ചറിയാൻ. ത്രിഡി സാങ്കേതിക വിദ്യയിൽ, വിവിധ ഗെയിമുകൾ കളിക്കാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

മെറ്റ കമ്പനിയുടെ ആധുനിക ഉപകരണങ്ങളാണ് ഇതിനായി എന്റെ കേരളം പ്രദർശനമേളയിൽ സജീകരിച്ചിരിക്കുന്നത്. റോളോ കോസ്റ്റർ, ജുറാസിക് വേൾഡ് തുടങ്ങിയ ഗെയിമുകൾ ഒരുക്കിയിട്ടുണ്ട്. പ്രതിദിനം ഇരുന്നൂറിലധികം പേരാണ് സ്റ്റാളിൽ എത്തുന്നത്.

ആർടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലത്ത് എല്ലാ മേഖലയിലും വെർച്വൽ റിയാലിറ്റിയുടെ സാധ്യതകൾ എങ്ങനെയൊക്കെ അനുഭവപ്പെടുമെന്ന് ഉദ്യോഗസ്ഥർ വിശദീകരിക്കുന്നുമുണ്ട്. കുട്ടികൾക്കൊപ്പം മുതിർന്നവരും കൗതുകത്തോടെ, ത്രിഡി അനുഭവത്തിനായി എത്തുന്നുണ്ട്

സംസ്ഥാന സർക്കാറിന്റെ വിവിധ വകുപ്പുകൾ മുതൽ ജില്ലയിലെ
ജില്ലയിലെ കുടുംബശ്രീ സംഘങ്ങൾ വരെ മേളയിലെത്തുന്നവരെ ആകർഷിക്കുന്നുണ്ട്



