
മയ്യനാട് ഗ്രാമപഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി ഹരിതകര്‍മസേന പ്രവര്‍ത്തനങ്ങള്‍ക്കായി ഇലക്ട്രിക് വാഹനങ്ങള്‍ കൈമാറി. പഞ്ചായത്ത് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ മയ്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ ഷാഹിദ വിതരണോദ്ഘാടനം നിര്‍വഹിച്ചു. ഹരിതകര്‍മസേന പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ട്രോളികള്‍, ത്രാഷ് പിക്കേഴ്സ്, ഹെല്‍മറ്റുകള്‍, പ്ലാസ്റ്റിക് ശേഖരിക്കുന്ന ചാക്കുകള്‍ തുടങ്ങിയവയും ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ വാങ്ങി നല്‍കിയിരുന്നു. വാഹനസൗകര്യം ലഭ്യമാകുന്നതിലൂടെ സേനയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാകുമെന്നും മയ്യനാടിനെ സമ്പൂര്‍ണ മാലിന്യമുക്ത പഞ്ചായത്താക്കി മാറ്റുന്നതിന് ജനകീയപങ്കാളിത്തം അനിവാര്യമാണെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ ജെ ഷാഹിദ പറഞ്ഞു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജവാബ് റഹ്മാന്‍, സ്ഥിരംസമിതി അധ്യക്ഷരായ ഷീല, ചിത്ര, സജീര്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷീല, ഹലീമ, സുനില്‍കുമാര്‍, സി ഡി എസ് ചെയര്‍പേഴ്സണ്‍, ശ്രീലത, ഗ്രാമപഞ്ചായത്ത് സെക്രട്ടറി, ഉദ്യോഗസ്ഥര്‍, ഹരിത കര്‍മസേന അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു


