ൻസിസി പരിശീലന കേന്ദ്രത്തിന്റെയും ഹെലിപാഡിന്റെയും നിർമാണോദ്ഘാടനം മന്ത്രി ആർ ബിന്ദു നിർവഹിച്ചു. ഉദ്ഘാടന ചടങ്ങിൽ മന്ത്രിക്ക് എൻസിസി കേഡറ്റുകൾ ഗാർഡ് ഓഫ് ഓണർ നൽകി.

എൻസിസിക്ക് കേരളത്തിൽ ആസ്ഥാന മന്ദിരമടക്കമുള്ള സൗകര്യങ്ങൾ സംസ്ഥാനം ഒരുക്കുന്നുവെന്നും നവകേരള ശിൽപ്പികളാണ്‌ ഓരോ എൻസിസി കേഡറ്റെന്നും മന്ത്രി പറഞ്ഞു.

ഡി കെ മുരളി എംഎൽഎ അധ്യക്ഷനായി. മേജർ ജനറൽ അലോക് ബെരി, വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ജി കോമളം, പഞ്ചായത്ത് പ്രസിഡന്റുമാരായ ജി ജെ ലിസി, ജി ഒ ശ്രീവിദ്യ, ബ്ലോക്ക് വൈസ് പ്രസിഡന്റ്‌ എസ് എം റാസി, പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ നജിംഷ, സിപിഐ എം ഏരിയ സെക്രട്ടറി ഇ എ സലിം, വി എസ് ആതിര, പി ജെ ശ്രീകല, കെ ഷീല, എസ് എസ് ലില്ലി, കെ എസ് നിഖില, ആർ മോഹനൻ, ബിഗേഡിയർ ആനന്ദ്കുമാർ എന്നിവർ സംസാരിച്ചു.

ദുരന്തനിവാരണത്തിനടക്കമാണ്‌ ഹെലിപാഡ്‌ അടക്കമുള്ള സംവിധാനങ്ങളോടെ കേന്ദ്രം നിർമിക്കുന്നത്‌. കല്ലറയ്‌ക്ക്‌ സമീപം പാട്ടറ പാങ്ങലുകുന്നിലെ റവന്യു വകുപ്പിന്റെ എട്ടര ഏക്കറിലാണ് കേന്ദ്രം നിർമിക്കുന്നത്‌.

പരിശീലന കേന്ദ്രം പൂർത്തിയാകുമ്പോൾ 600 കേഡറ്റുകൾക്ക് 10 ദിവസം വീതം
താമസിച്ച് പരിശീലിക്കുന്നതിനുള്ള ഡോർമെറ്ററി, ഇൻസ്ട്രക്ടേഴ്സ് ഹോസ്റ്റൽ,
കുക്ക് ഹൗസ്, മെസ് ഹാൾ, സിവിൽ സ്റ്റാഫ് ഓഫീസ്, ഇന്ത്യയിലുടനീളമുള്ള തിരഞ്ഞെടുക്കപ്പെടുന്ന കേഡറ്റുകൾക്ക് പങ്കെടുക്കുവാൻ കഴിയുന്ന നാഷണൽ ക്യാമ്പുകൾ ഇവിടെ നടക്കും. തിരുവനന്തപുരം NCC ഗ്രൂപ്പ് ഹെഡ്ക്വാർട്ടേഴ്സിന് കീഴിൽ വരുന്ന 15000 ത്തോളം NCC കേഡറ്റുകൾക്ക് മികച്ച പരിശീലനം ഇവിടെ നൽകാൻ കഴിയും.

ഈ പരിശീലന കേന്ദ്രം ആരംഭിക്കുന്നതിലൂടെമാൻഡിംഗ് & ഡെപ്യൂട്ടി കമാൻഡിംഗ് ഓഫീസർ കാര്യാലയം, പരേഡ് ഗ്രൗണ്ട്, ഫയറിംഗ് റേഞ്ച്, ഒബ്സ്റ്റക്കിൾ റേഞ്ച് എന്നിവ ഉണ്ടാകും.സാഹസിക പരിശീലനം ഇവിടെ നടത്താൻ സാധിക്കും.ഇതോടൊപ്പം ഹെലിപാഡും നിർമിക്കും.


error: Content is protected !!