
യാത്ര ദുരിതം
PMGSY (2021-2022) പദ്ധതിയിൽ ഉൾപ്പെടുത്തിയ കൊല്ലം ജില്ലയിലെ ചിതറ പഞ്ചായത്ത് പാങ്ങലുകാട്-മുതയിൽ-കല്ലുവെട്ടാംകുഴി റോഡ് ന്റെ പണി ഇതുവരെ തുടങ്ങിയില്ല.
ഇതിന്റെ ഭാഗമായി ആറ് മാസം മുമ്പാണ് ജെസിബിയുമായെത്തി കരാറുകാരൻ റോഡ് മാന്തിപ്പൊളിച്ചിട്ടത്. അടുത്ത ദിവസങ്ങളിൽത്തന്നെ നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കുമെന്നായിരുന്നു പറഞ്ഞത്. എന്നാൽ നാളിതുവരെയായിട്ടും നിർമാണ പ്രവൃത്തിയിൽ യാതൊരുവിധ പുരോഗമനവും ഇല്ലാത്തതിനാൽ
റോഡ് പൊട്ടി പൊളിഞ്ഞതോടെ ഇതു വഴിയുള്ള യാത്ര ദുഷ്കരം ആയിരിക്കുന്നു.
മുതയിൽ പ്രദേശങ്ങളിലെ ജനങ്ങൾക്ക് ആശുപത്രി,സ്‌കൂൾ,ബാങ്ക്,സർക്കാർ ഓഫീസ് എന്നിവിടങ്ങളിൽ പോകാൻ ഈ റോഡ് ഒട്ടേറെ ആശ്രയമാണ്.
അടുത്ത മാസം സ്‌കൂൾ/കോളേജ് തുറക്കുന്നതോടെ വിദ്യാർത്ഥികളുടെ യാത്രയും ദുഷ്കരമാകും.
എത്രയും വേഗം റോഡ് പണി ആരംഭിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.


