പാരിപ്പള്ളി -തെന്മല -കുറ്റാലം റൂട്ടിൽ യാത്ര ചെയ്യുന്ന ടൂറിസ്റ്റുകൾക്കും, മറ്റ് വഴി യാത്രക്കാർക്കും വേണ്ടി കൊല്ലം ജില്ലാ പഞ്ചായത്ത് അയിരക്കുഴി മാർക്കറ്റിനുള്ളിൽ സ്ഥാപിച്ച വഴിയോര വിശ്രമ കേന്ദ്രവും, റിഫ്രഷ്മെന്റ് സെന്ററുമായ തണ്ണീർ പന്തലിന്റെ ഉൽഘാടനം ബഹു :ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ:പി. കെ. ഗോപൻ ഉൽഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ,ചിതറ പഞ്ചായത്ത് പ്രസിഡന്റ് എം എസ് മുരളി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജെ നജീബത്ത്,ചിതറ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കരകുളം ബാബു, തൃതല പഞ്ചായത്ത് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.