തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സംസ്ഥാനതല ഉദ്ഘാടനം പാലക്കാടു ജില്ലയിലെ കോട്ടമൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിർവഹിച്ചു. 2025-ഓടെ സംസ്ഥാനത്തെ അതിദരിദ്ര മുക്തമാക്കി മാറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 2025 നവംബര്‍ ഒന്നിന് ഇതുമായി ബന്ധപെട്ട് പ്രഖ്യാപനം നടത്തും. സംസ്ഥാനത്ത പ്രായാധിക്യം ചെന്നവര്‍, രോഗാതുരത അനുഭവിക്കുന്നവര്‍, ഒറ്റപ്പെട്ടു പോയവര്‍ എന്നിങ്ങനെ വിവിധ സാഹചര്യത്തില്‍ ഉള്‍പ്പെട്ട 64,000-ഓളം പേരെയാണ് അതിദരിദ്രരായി കണ്ടെത്തിയിട്ടുള്ളത്. 2023 നവംബര്‍ ഒന്നിന് അതിദരിദ്രരായി കണ്ടെത്തിയ എത്ര പേരെ മോചിപ്പിച്ചുവെന്ന് പ്രഖ്യാപിക്കും. ഇവരെ ദരിദ്രാവസ്ഥയില്‍ നിന്ന് മോചിപ്പിക്കുന്നതിന് വേണ്ട പ്രവര്‍ത്തനങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നടപ്പാക്കി വരികയാണ്. ഇതോടൊപ്പം നാടും നാട്ടുകാരും കൈകോര്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.പരിപാടിയില്‍ തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് അധ്യക്ഷനായി. വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി മുഖ്യാതിഥിയായി. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഷര്‍മിള മേരി ജോസഫ്, എ. പ്രഭാകരന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര, തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ് എ. ലാസര്‍, ചേംബര്‍ ഓഫ് മുനിസിപ്പല്‍ ചെയര്‍മാന്‍ എം. കൃഷ്ണദാസ്, കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെ. സുരേഷ്, ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളായ ഗിരിജാ സുരേന്ദ്രന്‍, ചങ്ങറ സുരേന്ദ്രന്‍, കെ. ചന്ദ്രന്‍, എ.എന്‍ പ്രഭാകരന്‍, പി.പി സംഗീത, ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!