
ചടയമംഗലം ഡിപ്പോയിൽ നിന്നും സർവീസ് നടത്തി വന്ന RRC 966. ഓർഡിനറി ബസിൽ നിന്നും കളഞ്ഞു കിട്ടിയ 7000/-രൂപ വില മതിക്കുന്ന ഒരു കുഞ്ഞിന്റെ കൈ ചെയിൻ അതിന്റെ യഥാർത്ഥ ഉടമയായ യാത്രക്കാരിക്ക് തിരികെ ഏല്പിച്ച് മാതൃക കാട്ടിയ കണ്ടക്ടർ വി. രാജശ്രീ, ഡ്രൈവർ, എ. രാജീവ് എന്നിവർ കെ എസ് ആർ ടി സിക്ക് അഭിമാനമായി മാറി….
മാത്യകാ പരമായ ഈ പ്രവൃത്തി ചെയ്ത കണ്ടക്ടർ വി. രാജശ്രീ, ഡ്രൈവർ, എ. രാജീവ് എന്നിവരെ ബഹു: കെ എസ് ആർ ടി സി ചെയർമാൻ & മാനേജിങ്ങ് ഡയറക്ടർ ശ്രീ.ബിജുപ്രഭാകർ ഐ എ എസ് അഭിനന്ദിച്ചു.

