സാമൂഹ്യ സുരക്ഷാ മിഷൻ മുഖേന നടപ്പിലാക്കിവരുന്ന ആശ്വാസകിരണം പദ്ധതിയിൽ ധനസഹായം ലഭിച്ചുവരുന്ന ഗുണഭോക്താക്കൾ തുടർധനസഹായം ലഭിക്കുന്നതിനായി ഗുണഭോക്താക്കളുടെ (പരിചാരകർ) ആധാർ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, രോഗിയുടെ ആധാർ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവ ഉൾപ്പെടുത്തി നിശ്ചിത മാതൃകയിലുള്ള പുതുക്കിയ വ്യക്തിവിവരങ്ങൾ എന്ന ഫോമും ഒപ്പമുള്ള ലൈഫ് സർട്ടിഫിക്കറ്റും അനുബന്ധ രേഖകളും സമർപ്പിക്കണം. രേഖകൾ നേരിട്ടോ, എക്‌സിക്യൂട്ടീവ് ഡയറക്ടർ, കേരള സാമൂഹ്യ സുരക്ഷാ മിഷൻ, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തിലേക്ക് സാധാരണ പോസ്റ്റായോ ജൂൺ 30 നകം ലഭ്യമാക്കണം. രേഖകൾ സമർപ്പിക്കാത്തവർക്ക് പദ്ധതിയുടെ ആനുകൂല്യം തുടർന്ന് ലഭിക്കുകയില്ല. പുതുക്കിയ വ്യക്തിവിവരങ്ങൾ എന്ന ഫോമും ലൈഫ് സർട്ടിഫിക്കറ്റും www.socialsecuritymission.gov.in – ൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾ: 0471-2341200, 1800-120-1001 നമ്പറുകളിൽ ലഭിക്കും.