
വേനൽ തുമ്പികൾ ചിറകുവിരിച്ചു. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പൂമ്പൊടിയുമായി ബാലസംഘം കലാജാഥ കടയ്ക്കൽ ഏരിയയിൽ പര്യടനം തുടങ്ങി.

സമകാലിക വിഷയങ്ങളോട് സംവദിക്കുന്ന നാടകങ്ങളും സംഗീതശിൽപ്പങ്ങളുമാണുള്ളത്. നീണ്ട പരിശീലനത്തിലൂടെയാണ് കലാജാഥ അണിയിച്ചൊരുക്കിയത്.

.11-05-2023 രാവിലെ 10 മണിയ്ക്ക് കുമ്മിളിൽ ആണ് ആരംഭം.11,12,13 തീയതികളിൽ കടയ്ക്കൽ ഏരിയയിലെ 9 മേഖലകളിൽ പര്യടനം നടത്തും.ഇന്ന് രാവിലെ ആൽത്തറമൂട് പാവല്ല ഓഡിറ്റോറിയത്തിൽ നിന്നും തുമ്പികൾ യാത്രതിരിച്ചു.

സി പി ഐ എം ഏരിയ സെക്രട്ടറി എം നസീർ, മതിര സന്തോഷ്, സി ദീപു, പി പത്മകുമാർ, മീര, ആർ രമ്യ എന്നിവർ പങ്കെടുത്തു.ഏരിയ കോഡിനേറ്റർ സമീഖാൻ, അതുൽ കൃഷ്ണ, അനഘ ആർ ബൈജു, നിരഞ്ജന, നിവേദ്യ എന്നിവരാണ് പരിശീലകർ.

കുമ്മിളിൽ സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എസ് വിക്രമൻ ഉദ്ഘാടനം ചെയ്തു. സി പി ഐ എം ഏരിയ സെക്രട്ടറി എം നസീർ, കുമ്മിൾ എൽ സി സെക്രട്ടറി ഡി അജയൻ സന്തോഷ് മതിര എന്നിവർ പങ്കെടുത്തു.

കുമ്മിളിൽ നൽകിയ സ്വീക രണത്തിൽ 300 കുട്ടികൾ പങ്കെടുത്തു. കഴിഞ്ഞ 6 ദിവസമായി കടയ്ക്കൽ ടൗൺഹാളിൽ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചതിന് ശേഷമാണ് പര്യടനം ആരംഭിച്ചത്

.9 മേഖലകളിൽ നിന്നായി 18 കുട്ടികളാണ് ഈ കലാപരിപാടികൾ അവതരിപ്പിക്കുന്നത്.
കലാ ജാഥ ഇന്ന് 11-05-2023
10 മണി കുമ്മിൾ
2 മണി കാഞ്ഞിരത്തുംമൂട്
4 മണി തുടയന്നൂർ

12-05-2023
10 മണി മടത്തറ
2 മണി ചിതറ
4 മണി മതിര

13-05-2023
10 മണി ഇട്ടിവ
2 മണി ആൽത്തറമൂട്
4 മണി കടയ്ക്കൽ





