
കുടുംബശ്രീ ഇരുപത്തിഅഞ്ചാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി കടയ്ക്കൽ പഞ്ചായത്തിലെ ആറ്റുപുറം, കാര്യം കുടുംബശ്രീ എ. ഡി. എസി ന്റെ നേതൃത്വത്തിൽ കലാ, കായിക മത്സരങ്ങൾ സംഘടിപ്പിച്ചു.

കാര്യം എൽ എം എൽ പി എസ് ൽ ഉച്ചമുതൽ വൈകുന്നേരം വരെയാണ് പരിപാടികൾ നടന്നത്.കാര്യം വാർഡിലെ 14 കുടുംബശ്രീ യുണിറ്റുകളും,ആറ്റുപുറം വാർഡിലെ 20 കുടുംബശ്രീ യുണിറ്റുകളുമാണ് ഉള്ളത്,

രണ്ട് വാർഡിൽ നിന്നുമായി മുന്നൂറോളം ആളുകൾ ഇതിന്റെ ഭാഗമായി, ചെറിയ കുട്ടികളും, വനിതകളും, അമ്മമാരും വിവിധ കലാ, കായിക മത്സരങ്ങളിൽ പങ്കെടുത്തു.

ഓട്ടം, കസേരകളി, മിട്ടായി പെറുക്കൽ, ബലൂൺ ഊതി പൊട്ടിക്കൽ, മെഴുകുതിരിയുമായുള്ള ഓട്ടം, സ്പൂണിൽ നാരങ്ങായുമായുള്ള ഓട്ടം തുടങ്ങി ഒരു തലമുറയുടെ ഭാഗമായി അന്യം നിന്നുപോകുന്ന നാടൻ മത്സരങ്ങൾ പരിപാടിക്ക് മാറ്റു കൂട്ടി.

പരിപാടിക്ക് കാര്യം വാർഡ് മെമ്പർ അരുൺ കെ എസ്, ആറ്റുപുറം വാർഡ് മെമ്പർ എസ് ഷാനി, സി ഡി എസ് മെമ്പർമാരായ ആർ ലത, സന്ധ്യ എന്നിവർ നേതൃത്വം നൽകി,

എ ഡി എസ് ചെയർപേഴ്സൺമാരായ മണികല, പ്രീത, എ ഡി എസ് സെക്രട്ടറി അനൂജ എന്നിവർ പങ്കെടുത്തു.വരും ദിവസത്തിൽ തന്നെ സമാപന സമ്മാനദനവും, ഘോഷയാത്രയും നടക്കും, ഇതിന്റെ ഭാഗമായി വനിതകളുടെ വടം വലി മത്സരവും നടക്കും.

കുടുംബശ്രീ രൂപീകൃതമായിട്ട് മെയ് 17 ന് ഇരുപത്തിഅഞ്ച് വർഷം പൂർത്തിയാകുന്നു. ചരിത്രം രചിച്ച 25 വർഷങ്ങൾ .

സ. ഇ കെ നായനാർ മുഖ്യമന്ത്രിയും സ. പാലോളി മുഹമ്മദ് കുട്ടി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയുമായുള്ള അന്നത്തെ ഇടതുപക്ഷ ഗവൺമെന്റിന്റെ രാഷ്ട്രീയ ഇച്ഛാശക്തിയായിരുന്നു ഇപ്രകാരമൊരു സ്ത്രീകളുടെ കൂട്ടായ്മക്ക് രൂപം നൽകിയത്.

കേരള നവോത്ഥാനത്തിനു ശേഷം നമ്മുടെ സമൂഹത്തെ ഏറ്റവുമധികം ചലനാത്മകമാക്കിയ സാമൂഹ്യ മുന്നേറ്റങ്ങളിലൊന്നാണ് കുടുംബശ്രീ എന്ന് ഉറപ്പിച്ചു പറയാൻ കഴിയും.

കുടുംബശ്രീ അതിന്റെ ഇരുപത്തിഅഞ്ചാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ സ്വാശ്രയത്വത്തിലേക്കും സ്വയം പര്യാപ്തതയിലേക്കുമുള്ള നമ്മുടെ യാത്രയെ നമുക്ക് കൂടുതൽ ശക്തിപ്പെടുത്താം.




