
മൺറോതുരുത്ത് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ ചേർന്ന യോഗം ജില്ല അഡീഷനൽ എസ്പി സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു.
കിഴക്കേ കല്ലട ഐ എസ് എച്ച് ഒ എസ്. സുധീഷ് കുമാർ അധ്യക്ഷത വഹിച്ചു. ശാസ്താംകോട്ട ഡി വൈ എസ് പി എസ്. ഷെരീഫ്, സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി എസ്. വിദ്യാധരൻ, ഇൻ്റലിജൻസ് ബ്യൂറോ ഡി വൈ എസ് പി വിജയ രാജു, ഡി ടി പി സി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഗീത, പോർട്ട് കൻസർവേറ്റർ ഹരി ചരൺ, മൺറോ തുരുത്ത്, കിഴക്കേ കല്ലട പഞ്ചായത്ത് സെക്രട്ടറിമാർ, ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ, ബോട്ട്, ഹോം സ്റ്റേ, റിസോർട്ട് ഉടമകൾ തുടങ്ങിയവർ പങ്കെടുത്തു.
ടൂറിസം മേഖലയിൽ പാലിക്കേണ്ട നിയമങ്ങൾ, മുൻകരുതലുകൾ, ഹോം സ്റ്റേ, റിസോർട്ടുകൾ, ബോട്ട് സവാരികൾ തുടങ്ങിയവയുടെ നിരക്ക് ഏകീകരണം, കായൽ യാത്രയിൽ പാലിക്കേണ്ട ലൈഫ് സുരക്ഷാ സംവിധാനങ്ങളുടെ പ്രാധാന്യം തുടങ്ങിയവയെ കുറിച്ച് ക്ലാസ് എടുത്തു.
നിയമ ലംഘനങ്ങൾക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും മറ്റ് വകുപ്പുകളുമായി ചേർന്ന് പരിശോധന ശക്തമാക്കുമെന്നും ജില്ല അഡീഷനൽ എസ് പി സന്തോഷ് കുമാർ പറഞ്ഞു.


