![](https://dailyvoicekadakkal.com/wp-content/uploads/2023/05/WhatsApp-Image-2023-02-03-at-2.22.51-PM-3-2-1024x245.jpeg)
ജില്ലയിലെ മികച്ച JRC കൗൺസിലർ പുരസ്‌കാരം കടയ്ക്കൽ GVHSS ലെ അമീന ടീച്ചർക്ക് സമ്മാനിച്ചു. ലോക റെഡ് ക്രോസ് ദിനമായ മെയ് 8 ന് പുരസ്‌കാരം സമ്മാനിച്ചു.ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കൊല്ലം ഡിസ്ട്രിക്ട് ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ കൊല്ലത്ത് അന്താരാഷ്ട്ര റെഡ്ക്രോസ് ദിനാഘോഷവും, റെഡ്ക്രോസ്, ജൂനിയർ റെഡ്ക്രോസ് അവാർഡ് ദാനവും, വിരമിച്ച അധ്യാപകരെ ആദരിക്കലും സംഘടിപ്പിച്ചു.ഈ ചടങ്ങിൽ വച്ച് കൊല്ലം എം. പി എൻ കെ പ്രേമചന്ദ്രൻ അമീന ടീച്ചർക്ക് പുരസ്‌കാരം സമ്മാനിച്ചു.കൊല്ലം ജില്ലയിലെ മികച്ച ജൂനിയർ റെഡ് ക്രോസ്സ് യൂണിറ്റ് പുരസ്‌കാരവും GVHSS കടയ്ക്കലിനാണ് .
![](https://dailyvoicekadakkal.com/wp-content/uploads/2023/05/324108226_5893348457379616_7242738130450777293_n-1024x682.jpg)
ടീച്ചർ സമർപ്പിച്ച റിപ്പോർട്ട് കൂടി പരിഗണിച്ചാണ് ഈ പുരസ്‌കാരം.
അറിയപ്പെടുന്ന ഒരു ചിത്രകാരി കൂടിയാണ് അമീന ടീച്ചർ,ചിത്രരചനയിൽ ഒട്ടനവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. കടയ്ക്കൽ GVHSS ലെ JRC കുട്ടികളെ ഉൾപ്പെടുത്തി വൈവിധ്യങ്ങളായ പ്രോജക്ടുകളാണ് സ്കൂളിൽ നടപ്പിലാക്കുന്നത്.
![](https://dailyvoicekadakkal.com/wp-content/uploads/2023/05/300049240_2204825313016034_7408109621567612751_n-1024x768.jpg)
തന്നിലെ കലാകാരിയുടെ വാസനകൾ തന്റെ കുട്ടികൾക്ക് പകർന്നുകൊടുക്കുകയും, അശരണരും, നിരാലമ്പരുമായ സമൂഹത്തിലേക്ക് ഇറങ്ങി ചെന്ന് കൊണ്ട് പ്രവർത്തിച്ചതിനുമുള്ള അംഗീകരമാണ് അമീന ടീച്ചർക്ക് ലഭിച്ചത്.
![](https://dailyvoicekadakkal.com/wp-content/uploads/2023/05/WhatsApp-Image-2023-04-10-at-8.15.14-PM-3-819x1024.jpeg)
![](https://dailyvoicekadakkal.com/wp-content/uploads/2023/05/WhatsApp-Image-2022-10-27-at-2.42.49-PM-1-3-787x1024.jpeg)
![](https://dailyvoicekadakkal.com/wp-content/uploads/2023/05/WhatsApp-Image-2023-05-02-at-10.25.25-AM-954x1024.jpeg)
![](https://dailyvoicekadakkal.com/wp-content/uploads/2023/05/WhatsApp-Image-2022-11-14-at-8.45.31-PM-1-1024x870.jpeg)