
വീട്ടിൽ പ്രസവിച്ച അതിഥി തൊഴിലാളി യുവതിക്കും നവജാത ശിശുവിനും രക്ഷകരായി ‘കനിവ് 108’ ജീവനക്കാർ വെഞ്ഞാറമൂട് വലിയ കട്ടയ്ക്കാൽ ജംഗ്ഷന് സമീപം താമസിക്കുന്ന അസം സ്വദേശിനി റീന മഹറ ആണ് ഞായർ വൈകിട്ട് മൂന്നിന് വീട്ടിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. പ്രസവ വേദന തുടങ്ങിയപ്പോൾ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിക്കവേ കുഞ്ഞിന് ജന്മം നൽകുകയായിരുന്നു വീട്ടുകാർ സമീപത്തെ വീട്ടുകാരെ അറിയിച്ചതിനെ തുടർന്ന് കനിവ് 108 ന്റെ സേവനം തേടി. ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിലെ കനവ് 108 ആംബുലൻസ് പൈലറ്റ് ബീ സുജിത്ത് എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ വി ആർ വിവേക് എന്നിവർ സ്ഥലത്തെത്തി അമ്മയ്ക്കും കുഞ്ഞിനും പ്രഥമ ശുശ്രൂഷ നൽകി ആംബുലൻസിലേയ്ക്ക് മാറ്റി തുടർന്ന് തിരുവനന്തപുരം എസ് എ റ്റി ആശുപത്രിയിലേയ്ക്ക് മാറ്റി.


