
രാജ്യത്തിന്റെ അഭിമാനമായ വീരജവാന്മാരുടെ സ്മരണ നിലനിർത്തുന്ന യുദ്ധസ്മാരകം തലസ്ഥാനത്ത് യാഥാർഥ്യമാകുന്നു. ബുധനാഴ്ച ചേർന്ന മന്ത്രിസഭ -ഇതിനായി 8.08 കോടി രൂപയുടെ ഭരണാനുമതി നല്‍കി. ചെറുവയ്ക്കൽ വില്ലേജിൽ എയർഫോഴ്സ് ഹെഡ് ക്വോർട്ടേഴ്സിനും -ആക്കുളം ടൂറിസ്റ്റ് വില്ലേജിനും സമീപം ഒന്നര ഏക്കർ യുദ്ധ സ്മാരകത്തിനായി സൈനികക്ഷേമവകുപ്പിന് റവന്യൂവകുപ്പ് പതിച്ചുനൽകിയിരുന്നു.


