
ആക്രി കച്ചവടത്തിൽ നിന്നും എ പ്ലസിന്റെ, ഇരട്ട തിളക്കം. തിരുവല്ല പൊടിയാടിയിൽ ആക്രി കച്ചവടം നടത്തുന്ന തെങ്കാശി സ്വദേശികളയാ, പെരുമാൾ സ്വാമിയുടെയും, വനിതയുടെയും ഇരട്ടകുട്ടികളായ, രാമലക്ഷ്മിക്കും, രാജ ലക്ഷ്മിക്കും ആണ് ഈ നേട്ടം, തിരുവല്ല എം ജി എം സ്കൂളിലെ വിദ്യാർത്ഥികളാണ് ഇരുവരും. അച്ഛന് കിട്ടുന്ന തുച്ഛമായ വരുമാനത്തിൽ നിന്നുമാണ് ഇവർ പഠിയ്ക്കുന്നത്.


