സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് കരുനാഗപ്പള്ളി ശ്രീധരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ‘കരുതലും കൈത്താങ്ങും’ കരുനാഗപ്പള്ളി താലൂക്ക്തല പരാതിപരിഹാര അദാലത്തിൽ ബഹു.ധനമന്ത്രി കെ എന്‍ ബാലഗോപാല്‍, ബഹു.മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി എന്നിവർ പങ്കെടുത്തു.

വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ സംയുക്തമായി പരാതികള്‍ പരിശോധിക്കുന്നതിലൂടെ കാലതാമസം ഒഴിവാകുന്നുവെന്നും പരിഗണിക്കപ്പെട്ട ഭൂരിഭാഗം പരാതികള്‍ക്കും പരിഹാരം നല്‍കാന്‍ കഴിഞ്ഞുവെന്നും തുടര്‍ന്നും അദാലത്തുകള്‍ സംഘടിപ്പിക്കുമെന്നും ബഹു.ധനമന്ത്രി കെ എന്‍ ബാലഗോപാൽ പറഞ്ഞു.

സര്‍ക്കാരിന്റെ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ദ്രുതഗതിയില്‍ അദാലത്തുകളിലൂടെ സാധിക്കുമെന്ന് ബഹു.മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു.

ലഭിച്ച 626 പരാതികളില്‍ 346 പരാതികളാണ് അദാലത്തിനായി പരിഗണിച്ചത്. റവന്യൂ, തദ്ദേശസ്വയംഭരണം, സിവില്‍ സപ്ലൈസ്, ഫിഷറീസ് തുടങ്ങിയവയുമായി ബന്ധപ്പെട്ട അപേക്ഷകളാണ് ഇവയില്‍ കൂടുതലും.

റേഷന്‍ കാര്‍ഡിനുള്ള അപേക്ഷകളില്‍ നാലെണ്ണം മുന്‍ഗണന വിഭാഗത്തിലേക്ക് മാറ്റി നല്‍കി.

12 പട്ടയങ്ങള്‍ നല്‍കാന്‍ അദാലത്തില്‍ തീരുമാനമായി അവയില്‍ മൂന്നെണ്ണം കൈമാറി.

സ്‌പേര്‍ട്ട് രജിഷ്‌ട്രേഷനായി 288 പരാതികളാണ് ലഭിച്ചത്. അവ പരിശോധിച്ചു ഉടനടി നടപടി സ്വീകരിക്കാന്‍ മന്ത്രിമാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ശാരീരിക അവശതകള്‍ നേരിടുന്നവരുടെ അടുത്ത് വേദിയില്‍ നിന്നും ഇറങ്ങി എത്തിയാണ് മന്ത്രിമാര്‍ പരാതികള്‍ സ്വീകരിച്ചത്.

എല്ലാ വകുപ്പുകളുടെയും ജില്ലാതല ഉദ്യോഗസ്ഥരും അദാലത്തില്‍ പങ്കെടുത്തു.

അദാലത്തില്‍ സുരക്ഷയും സൗകര്യവും ഉറപ്പുവരുത്തുന്നതിനായി പോലീസ് ഫയര്‍ഫോഴ്‌സ് വകുപ്പുകളുടെ സേവനം ഉറപ്പാക്കിയിരുന്നു.

എ.എം.ആരിഫ് എം പി, എം എല്‍ എമാർ രായ സുജിത് വിജയന്‍പിള്ള, സി ആര്‍ മഹേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍, ജില്ലാ കളക്ടർ,കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി ചെയര്‍മാന്‍, ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, എ ഡി എം, ഡെപ്യൂട്ടി കലക്ടര്‍മാർ, തനസിൽദാർ, രാഷ്ട്രീയ-കക്ഷി നേതാക്കള്‍, മറ്റ് വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അദാലത്തിൽ പങ്കെടുത്തു.

error: Content is protected !!