Month: May 2023

സംസ്ഥാനത്തെ ആദ്യ വനിത വിരലടയാള വിദഗ്ധ കെ. ആർ ശൈലജ സർവീസിൽ നിന്ന് വിരമിച്ചു

സംസ്ഥാനത്തെ ആദ്യ വനിത വിരലടയാള വിദഗ്ധ കെ ആർ ശൈലജ സർവീസിൽ നിന്നും വിരമിച്ചു,കേരള സ്റ്റേറ്റ് ഫിംഗർ പ്രിന്റ് ബ്യൂറോയുടെ ആദ്യ വനിത ഡെപ്യൂട്ടി ഡയറക്ടർ ആണ് ശൈലജ. 1997ൽ ഫിംഗർ പ്രിന്റ് സർച്ചർ ആയി സർവീസിൽ പ്രവേശിച്ച ഇവർ കോട്ടയം…

കേരള ചിക്കൻ ഔട്ട്‌ലറ്റ് നടത്തിപ്പ് പ്രതിസന്ധിയിലേക്ക്

കുടുംബശ്രീ സംരംഭമായ കേരള ചിക്കൻ ഔട്ട്‌ലറ്റ് നടത്തിപ്പ് പ്രതിസന്ധിയിലേയ്ക്ക്, പ്രവർത്തന ചിലവ് ഗണ്യമായി ഉയർന്നതും, വ്യാപാരികൾക്ക് നൽകുന്ന മാർജിൻ കുറവായതുമാണ് ഇത്തരത്തിലുള്ള പ്രതിസന്ധിയിലേക്ക് നീങ്ങിയതെന്ന് ഔട്ട്ലറ്റ് ഉടമകൾ പറയുന്നു. ഒരു കിലോ കോഴിയ്ക്ക് 14 രൂപയാണ് ഇവർക്ക് നൽകുന്ന മാർജിൻ, എന്നാൽ…

മണ്ണൂരിൽ ടിപ്പർ ലോറിയും, ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.

കടയ്ക്കൽ മണ്ണൂരിൽ ടിപ്പർ ഇടിച്ച് യുവാവ് മരണപ്പെട്ടു .മൂല ബൗണ്ടർ ശിവ വിലാസത്തിൽ ശ്യാം പ്രസാദാണ് മരിച്ചത്.ഇന്ന് രാവിലെ മണ്ണൂർ ആയുർവേദ ഹോസ്പിറ്റലിന് സമീപമാണ് അപകടം നടന്നത് എതിർദിശയിൽ നിന്നു വന്ന വാഹനങ്ങൾ തമ്മിലാണ് കൂട്ടിയിടിച്ചത്. ബൈക്ക് ടിപ്പറിലേക്ക് ഇടിച്ച്കയറിയതാണ് അപകടത്തിന്…

വിവരാവകാശ നിയമം 2005: ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ്

വിവരാവകാശ നിയമം 2005 നെക്കുറിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഇൻ മാനേജ്‌മെന്റ് ഇൻ ഗവൺമെന്റ് (ഐ.എം.ജി) ജൂണിൽ നടത്തുന്ന സൗജന്യ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സിനു രജിസ്ട്രേഷൻ ആരംഭിച്ചു. ഇംഗ്ലീഷിലും മലയാളത്തിലും കോഴ്സ് ലഭ്യമാണ്. 16 വയസ് കഴിഞ്ഞവർക്ക് ചേരാം. rti.img.kerala.gov.in ൽ ജൂൺ നാല്…

ഹയർ സെക്കൻഡറി (വൊക്കേഷണൽ) പ്രവേശനം; അപേക്ഷ ജൂൺ 2 മുതൽ 9 വരെ

ഹയർ സെക്കൻഡറി (വൊക്കേഷണൽ) ഒന്നാംവർഷ പ്രവേശനത്തിനുള്ള അപേക്ഷാ സമർപ്പണം ജൂൺ രണ്ടിന് ആരംഭിച്ച് 9ന് അവസാനിക്കും. ജൂൺ 13ന് ട്രയൽ അലോട്ട്മെന്റും ജൂൺ 19ന് ആദ്യ അലോട്ട്മെന്റും നടക്കും. മുഖ്യ അലോട്ട്മെന്റ് ജൂലൈ ഒന്നിന് അവസാനിപ്പിച്ച് ജൂലൈ അഞ്ചിന് ക്ലാസ് തുടങ്ങും.…

ചീഫ് ജസ്റ്റിസ് എസ്.വി ഭാട്ടിയുടെ സത്യപ്രതിജ്ഞ ജൂൺ ഒന്നിന്

കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് സരസ വെങ്കടനാരായണ ഭാട്ടി ജൂൺ ഒന്നിന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 9.30ന് രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുക്കും

സ്‌കൂളുകള്‍ പരിസരത്ത് ലഹരിമരുന്ന് പരിശോധന കര്‍ശനമാക്കും

കൊല്ലം ജില്ലയിലെ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ലഹരിമരുന്ന് പരിശോധന കര്‍ശനമാക്കാന്‍ ജില്ലാ കലക്ടര്‍ അഫ്സാന പര്‍വീണ്‍ നിര്‍ദേശം നല്‍കി. സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി കലക്ടറുടെ ചേംബറില്‍ വിളിച്ചു ചേര്‍ത്ത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് നിര്‍ദേശം. സ്‌കൂളുടെ പരിസരത്ത് പോലീസ്, എക്സൈസ് നിരീക്ഷണം ശക്തമാക്കണം. സമീപത്തെ…

ചിതറ തലവരമ്പിൽ ഒറ്റപ്പെട്ട ഓമന അമ്മയെ ഗാന്ധിഭവൻ ഏറ്റെടുത്തു.

കുടുംബക്കാർ ആരും ആശ്രയത്തിനില്ലായിരുന്ന ഓമന അമ്മയെ കെ. പി ഫൗണ്ടേഷന്റെ സഹായത്താൽ ഗാന്ധിഭവൻ ഏറ്റെടുക്കുകയായിരുന്നു.പത്തനാപുരം ഗാന്ധിഭവൻ ജനറൽ സെക്രട്ടറി ഡോ പുനലൂർ സോമരാജൻ ഓമനയമ്മയെ സ്വീകരിച്ചു. ഗാന്ധിഭവൻ അസിസ്റ്റന്റ് സെക്രട്ടറി ഭുവനചന്ദ്രൻ,അനിൽ ആഴാവീട്, കെ പി ഫൗണ്ടേഷൻ ഭരണസമിതി അംഗമായ വേണുഗോപാൽ…

അതിഥി തൊഴിലാളിയായ യുവതി വീട്ടിൽ പ്രസവിച്ചു, രക്ഷകരായി ”കനിവ് 108″ ജീവനക്കാർ

വീട്ടിൽ പ്രസവിച്ച അതിഥി തൊഴിലാളി യുവതിക്കും നവജാത ശിശുവിനും രക്ഷകരായി ‘കനിവ് 108’ ജീവനക്കാർ വെഞ്ഞാറമൂട് വലിയ കട്ടയ്ക്കാൽ ജംഗ്ഷന് സമീപം താമസിക്കുന്ന അസം സ്വദേശിനി റീന മഹറ ആണ് ഞായർ വൈകിട്ട് മൂന്നിന് വീട്ടിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. പ്രസവ…

കുരങ്ങുകൾ വീട്ടിൽ കയറി കുഞ്ഞിനെ ആക്രമിച്ച് പരിക്കേൽപ്പിച്ചു

പെരിങ്ങമ്മല ചിറ്റൂർ മീരാൻ വെട്ടി കരിക്കകം ബ്ലോക്ക് നമ്പർ 13 ൽ മുഹമ്മദ് ഷാജു റസിയാബീഗം ദമ്പതിമാരുടെ നാലു വയസുകാരി മകൾ അറഫാ ഫാത്തിമയെയാണ് വീട്ടിൽ കയറിയ മൂന്നു കുരങ്ങുകൾ ആക്രമിച്ചത്. വീടിനുള്ളിൽ കളിക്കുകയായിരുന്നു കുട്ടിയെ കുരങ്ങുകൾ ആക്രമിച്ചത് കണ്ട വീട്ടുകാർ…