
തേങ്ങ പൊതിക്കുന്നതിനിടെ യന്ത്രത്തിൽ കൈ കുടുങ്ങിയ യുവാവിനെ മൂന്ന് മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിൽ രക്ഷപ്പെടുത്തി. മഞ്ചേരി വള്ളുവമ്പ്രം പുലിക്കത്ത് വീട്ടില്‍ അബ്ദുള്‍ റൗഫിന്റെ (38) വലതുകൈയ്യാണ് യന്ത്രത്തില്‍ കുടുങ്ങിയത്.
അട്ടപ്പാടി ഭൂതിവഴിയിലെ വഴിയോരം റസ്‌റ്റോറന്റിനുസമീപത്തെ കൃഷിയിടത്തിൽ ശനി പകൽ 10.30നായായിരുന്നു അപകടം. സഹായി ഉടന്‍ യന്ത്രം സ്വിച്ച് ഓഫ് ചെയ്തതിനാൽ വൻ അപകടം ഒഴിവായി. നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. യന്ത്രം പൊളിച്ച് കൈ പുറത്തെടുക്കലായിരുന്നു ഏക മാർഗം. മണ്ണാര്‍ക്കാട്നിന്നും ഫയര്‍ഫോഴ്‌സിന്റെ സഹായവും തേടി . റൗഫിന് പ്രാഥമിക ശുശ്രൂഷ നല്‍കാനായി കോട്ടത്തറ ആശുപത്രി സൂപ്രണ്ട് ഡോ. എം എസ് പത്മനാഭൻ, വിവേകാനന്ദ മിഷനിലെ ഡോ. മിഥുൻ എന്നിവരുടെ നേതൃത്വത്തിലുളള സംഘമെത്തി.


