വെള്ളിനല്ലൂർ പഞ്ചായത്ത് ഫെസ്റ്റ് ഏപ്രിൽ 26 മുതൽ മെയ് 5 വരെ ഓയൂർ ജംഗ്ഷനിൽ നടക്കും. കാർഷിക പ്രദർശനം, പുഷ്പമേള, കരകൗശല പ്രദർശനം, വാണിജ്യ വ്യാപാര മേള, അമ്യുസ്മെന്റ് പാർക്ക്, വിവിധ കലാപരിപാടികൾ, സെമിനാറുകൾ പെറ്റ് ഷോ എന്നിവ മേളയുടെ ഭാഗമായി സംഘടിപ്പിക്കും.വെളിനല്ലൂർ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഓയൂർ ടൗണിൽ വച്ച് നടത്തപ്പെടുന്ന വെളിനല്ലൂർ ഫെസ്റ്റ് നോട് അനുബന്ധിച്ച് ഉള്ള സ്വാഗത സംഘം- യോഗം ഗ്രാമ പഞ്ചായത്ത് ഓഫീസ് കോൺഫറൻസ് ഹാളിൽ വച്ച് കൂടി .
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ൻ്റ് അധ്യക്ഷതയിൽ കൂടിയ യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഉൽഘാടനം ചെയ്തു സംസാരിച്ചു. യോഗത്തിൽ ജന പ്രതിനിധികൾ,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ,വ്യാപാരി വ്യവസായി പ്രതിനിധികൾ,സാംസ്കാരിക പ്രവർത്തകർ ,യുവാക്കൾ പൊതു ജനങ്ങൾ ,കുടുംബ ശ്രീ പ്രവർത്തകർ എന്നിവർ പങ്കെടുത്തു..