
വെളിനല്ലൂർ ബസ്റ്റാൻഡിൽ ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് നിർമ്മിച്ച ടോയ്ലറ്റ് ബ്ലോക്ക് വഴിയിടം ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്യാധരൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് 15 ലക്ഷം രൂപ ചിലവഴിച്ചാണ് കെട്ടിട നിർമ്മാണം പൂർത്തീകരിച്ചത്.പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അൻസർ അധ്യക്ഷനായിരുന്നു,

ബ്ലോക്ക് ഡിവിഷൻ മെമ്പർ സുഷമ കരിങ്ങന്നൂർ സ്വാഗതം പറഞ്ഞു. ജയന്തി ദേവി, പി ആനന്ദൻ, ജയശ്രീ, ഗ്രാമപഞ്ചായത്ത് മെമ്പർമാർ, സിഡിഎസ് ചെയർപേഴ്സൺ എന്നിവർ പങ്കെടുത്തു.ആധുനിക സൗകര്യങ്ങളോടുകൂടിയ സ്ത്രീ സൗഹൃദ ടോയിലറ്റ് സാമൂച്ചയമാണ് “വഴിയിടം” പ്രൊജക്റ്റ്.


