പുതുതലമുറ ബാങ്കുകള്‍ സാങ്കേതികമായി മുന്നേറുന്ന കാലത്ത് സഹകരണ ബാങ്ക് മേഖലയില്‍ കാലാനുസൃത മാറ്റം അനിവാര്യമാണെന്ന് ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍. കരീപ്ര സര്‍വീസ് സഹകരണ ബാങ്കില്‍ ആധുനികവത്ക്കരണത്തിന്റെ ഭാഗമായി 12.59 ലക്ഷം രൂപ ചെലവില്‍ നടപ്പാക്കിയ എ ടി എം കാര്‍ഡ് വിതരണത്തിന്റെയും യു പി ഐ പണമിടപാട് സേവനങ്ങളുടെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

ഏറ്റവും വിശ്വസനീയമായി പണം നിക്ഷേപിക്കാന്‍ കഴിയുന്ന ധനകാര്യ സ്ഥാപനങ്ങളാണ് സഹകരണ ബാങ്കുകള്‍. കിട്ടാകടം തിരിച്ചുപിടിക്കുകയും പുതിയ വായ്പകള്‍ നല്‍കുകയും ചെയ്യുന്നതിലൂടെ സഹകരണ ബാങ്കുകളുടെ സാമ്പത്തികശേഷി വര്‍ധിപ്പിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

കരീപ്ര സഹകരണ ബാങ്കിന്റെ എ ടി എം കാര്‍ഡ് ഉപയോഗിച്ച് രാജ്യത്തെ ഏത് എ ടി എമ്മില്‍ നിന്നും പണം പിന്‍വലിക്കാന്‍ സാധിക്കും. യു പി ഐ ഇടപാട് വഴി സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് ബാങ്കിലെ ലോണ്‍, ചിട്ടി, നിക്ഷേപ ഇടപാടുകള്‍ നടത്താനും കഴിയും. യുവജനങ്ങളെ സഹകരണ ബാങ്കിലേക്ക് അടുപ്പിക്കുകയാണ് പുതിയ സേവനങ്ങളുടെ ലക്ഷ്യം.

error: Content is protected !!